സന്തോഷ്ട്രോഫി: ശിവകുമാര്‍ ക്യാപ്റ്റന്‍
കൊച്ചി: സന്തോഷ് ട്രോഫിയില്‍ പങ്കെടുക്കുന്ന കേരളാ ടീമിനെ വി. ശിവകുമാര്‍ (തിരുവനന്തപുരം) നയിക്കും. ഗോള്‍ കീപ്പര്‍ ഫിറോസ് ഷെറീഫാണ് വൈസ് ക്യാപ്റ്റന്‍. ഇതേ ടീം തന്നെയായിരിക്കും കേരളത്തിന് വേണ്ടി ദേശീയ ഗെയിംസിലും പങ്കെടുക്കുകയെന്ന് സെലക്ടര്‍മാര്‍ അറിയിച്ചു.
രണ്ടു ദിവസത്തെ സെലക്ഷന്‍ ട്രയല്‍സിന് ശേഷമാണ് ടീമംഗങ്ങളെ തിരഞ്ഞെടുത്തത്. കോച്ചുമാരായ ഗബ്രിയേല്‍ ജോസഫ്, സത്യന്‍, ജോസഫ് എന്നിവരാണ് ടീമിനെ തിരഞ്ഞെടുത്തത്. ആസിഫ് സഹീര്‍ , ഷബീര്‍ അലി, ഇഗ്നേഷ്യസ്, സുരേഷ്കുമാര്‍ എന്നിവരും ടീമിലുണ്ട്.
ഇതേ ടീം തന്നെയായിരിക്കും 22ന് തുടങ്ങുന്ന ദേശീയ ഗെയിംസിലും കേരളത്തെ പ്രതിനിധീകരിക്കുക.












Click it and Unblock the Notifications