കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിനും ഷെവാഗിനും സെഞ്ച്വറി; ഇന്ത്യ ഏഴിന് 372

  • By Staff
Google Oneindia Malayalam News

ബ്ലുംഫെണ്ടെയ്ന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെയും (155) കന്നിടെസ്റില്‍ തന്നെ സെഞ്ച്വറിയടിച്ച വീരേന്ദര്‍ ഷെവാഗിന്റെയും (105) ഉജ്വല ബാറ്റിംഗ് ഇന്ത്യയെ 372 റണ്‍സ് എന്ന മികച്ച സ്കോറിലെത്തിച്ചു. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടപ്പെട്ടിട്ടുണ്ട്.

പിച്ച് തുടക്കത്തില്‍ പേസ് ബൗളര്‍മാരെ തുണക്കുമെന്ന നിഗമനം ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഷോണ്‍ പൊള്ളോക്കിനെ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കാനാണ് പ്രേരിപ്പിച്ചത്. പൊള്ളോക്കിന്റെ തീരുമാനം ശരിയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ആദ്യഓവറുകളിലെ ഇന്ത്യയുടെ നില. ഓപ്പണര്‍മാരായ ദ്രാവിഡും (ഒമ്പത്) എസ്. എസ്. ദാസും (രണ്ട്) ദക്ഷിണാഫ്രിക്കന്‍ പേസ് ആക്രമണത്തിന് മുന്നില്‍ പെട്ടെന്ന് മുട്ടുമടക്കി.

20.3 ഓവറില്‍ നാലിന് 68 എന്ന നിലയില്‍ പരുങ്ങുകയായിരുന്ന ഇന്ത്യയെ ക്രീസിലുണ്ടായിരുന്ന സച്ചിനോടൊപ്പമെത്തിയ ഷെവാഗ് പടുത്തുയര്‍ത്തിയ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് മികച്ച സ്കോറിലേക്ക് നയിച്ചത്.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി പൊള്ളോക്കും കാലിസും ഹേവാര്‍ഡും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ടിനിക്കാണ് ഒരു വിക്കറ്റ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X