ദക്ഷിണാഫ്രിക്കയ്ക്ക് 184 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ്
ബ്ലുംഫൊണ്ടെയ്ന്‍: ഒന്നാം ടെസ്റിന്റെ ആദ്യഇന്നിംഗ്സില്‍ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 184 റണ്‍സിന്റെ ലീഡ്. രണ്ടാം ദിവസം 563 റണ്‍സെടുത്താണ് ദക്ഷിണാഫ്രിക്ക പുറത്തായത്. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ ഒരു വിക്കറ്റിന് 96 റണ്‍സെടുത്തിട്ടുണ്ട്.
ലാന്‍സ് ക്ലുസ്നറുടെ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ദക്ഷിണാഫ്രിക്ക 184 റണ്‍സിന്റെ ലീഡ് നേടിയത്. ആറ് വിക്കറ്റിന് 377 റണ്‍സ് എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ 500 കടത്തിയത് ക്ലുസ്നറും ബൗച്ചറും ചേര്‍ന്ന് നടത്തിയ ഉജ്വലബാറ്റിംഗാണ്. ക്ലുസ്നര്‍ 105 റണ്‍സാണെടുത്തത്.
ഇന്ത്യയ്ക്കു വേണ്ടി ജവഗല്‍ ശ്രീനാഥ് അഞ്ച് വിക്കറ്റ് വീഴ്ത്തി. ടെസ്റ് ക്രിക്കറ്റില്‍ ശ്രീനാഥ് 200 വിക്കറ്റ് തികച്ചു. 200 വിക്കറ്റ് തികയ്ക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബൗളറാണ് ശ്രീനാഥ്.
11 റണ്‍സെടുത്ത ദ്രാവിഡിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ശിവസുന്ദര്‍ ദാസും (54) വി. വി. എസ്. ലക്ഷ്മണും (25) ആണ് ക്രീസില്‍.












Click it and Unblock the Notifications