ദക്ഷിണാഫ്രിക്ക ഒമ്പതുവിക്കറ്റിന് ജയിച്ചു
ബ്ലുംഫൊണ്ടെയ്ന്‍: ഇന്ത്യയ്ക്കെതിരായ ടെസ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒമ്പത് വിക്കറ്റ് ജയം. ഇന്ത്യയുടെ രണ്ടാമിന്നിംഗ്സിനെ കീറിമുറിച്ചത് ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളര്‍ ഷോണ്‍ പൊള്ളോക്കാണ്. അങ്ങിനെ ഇന്ത്യ ഏകദിനത്തിലെന്ന പോലെ ടെസ്റിലും പരാജയത്തിന്റെ നാണക്കേട് ആവര്‍ത്തിച്ചു.
ഒരു വിക്കറ്റിന് 96റണ്‍സ് എന്ന നിലയില്‍ ചൊവാഴ്ച ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഷോണ്‍ പൊള്ളോക്കാണ് തകര്‍ത്തെറിഞ്ഞത്. വെറും 141 റണ്‍സിനാണ് ചൊവാഴ്ച ഇന്ത്യയുടെ ഒമ്പതു വിക്കറ്റുകളും നിലംപൊത്തിയത്. ഒന്നാം ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ സച്ചിനും ഷെവാഗിനും ദക്ഷിണാഫ്രിക്കയുടെ പേസ് ആക്രമണത്തിനുമുന്നില്‍ പിടിച്ചു നില്ക്കാനായില്ല. 62 റണ്‍സ് നേടിയ ദാസ് മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്.
ആദ്യടെസ്റിലെ ഒന്നാം ഇന്നിംഗ്സില്‍ 379 റണ്‍സെടുത്ത ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക 560 റണ്‍സെടുത്തിരുന്നു . ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സാകട്ടെ വെറും 237റണ്‍സിന് അവസാനിച്ചു.
വെറും 54 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യാനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി. ഗിബ്സിനെ എല്‍ബിഡബ്ല്യുവില്‍ കുടുക്കി അനില്‍ കുംബ്ലെയാണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിലെ ഏക വിക്കറ്റെടുത്തത്. തുടര്‍ന്ന് കാലിസും കിഴ്സ്റണും ചേര്‍ന്ന് 54 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ദക്ഷിണാഫ്രിക്കയെ എത്തിച്ചു.












Click it and Unblock the Notifications