Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം സന്തോഷ് ട്രോഫി ഫൈനലില്‍

മുംബൈ: സന്തോഷ് ട്രോഫി സെമി ഫൈനലില്‍ തമിഴ്നാടിനെ മൂന്നിനെതിരെ അഞ്ച് ഗോളിന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തി.

നവമ്പര്‍ 15 വ്യാഴാഴ്ച മുംബൈയിലെ കൂപ്പറേജ് സ്റേഡിയത്തില്‍ നടന്ന പോരാട്ടം കേരളത്തിന്റെ ഫുട്ബാള്‍ അധ്യായത്തിലെ മറ്റൊരു അവിസ്മരണീയദിനമായിരുന്നു. പ്രതികൂലകാലാവസ്ഥമൂലം ചെറിയ ശാരീരികാസ്വാസ്ഥ്യങ്ങളോടെ മൈതാനത്തിറങ്ങിയ കേരളാതാരങ്ങളുടെ തുടക്കം അല്പം തണുപ്പന്‍ മട്ടിലായിരുന്നു. ഈ അവസരം മുതലാക്കി തമിഴ്നാട് കേരളത്തിന് ആദ്യപ്രഹരമേല്പിച്ചു. കളി തുടങ്ങി 11ാം മിനിറ്റില്‍ തമിഴ്നാട് കേരളത്തിന്റെ വല ചലിപ്പിച്ചു.

പക്ഷെ ഉടനെ ഉണര്‍ന്നെണീറ്റ കേരളത്തിനെ പിടിച്ചുകെട്ടാന്‍ പിന്നീട് തമിഴ്നാടിനായില്ല. സ്ട്രൈക്കര്‍ ആസിഫ് സഹീര്‍ നേടിയ ഗോളിലൂടെ കേരളം സമനില പിടിച്ചു. 30-ാം മിനുട്ടിലായിരുന്നു അത്.

37-ാം മിനിറ്റില്‍ ഇഗ്നേഷ്യസും 40 ല്‍ വീണ്ടും സഹീറും ഗോളുകള്‍ നേടി. ആദ്യപകുതി കളിനിര്‍ത്തുമ്പോള്‍ കേരളം 3-1ന് മുന്നിലായിരുന്നു. കളി വീണ്ടും തുടങ്ങി ആറാം മിനിട്ടിലും 12-ാം മിനിട്ടിലും ഗോളുകള്‍ നേടി, അബ്ദുള്‍ ഹക്കീം കേരളത്തെ 5-1 ന് മുന്നിലെത്തിച്ചു.

വിജയം ഉറപ്പായതിനെ തുടര്‍ന്ന് കേരളമൊന്നു തണുത്തപ്പോള്‍ തമിഴ്നാട് ആ അവസരം ശരിക്കും മുതലാക്കി. ചെറിയ ഇടവേളയില്‍ അവര്‍ രണ്ട് ഗോളുകള്‍ നേടി. സ്കോര്‍ 3-5 ആക്കി. തമിഴ്നാടിന് വേണ്ടി ഈ രണ്ടു ഗോളുകളും നേടിയത് സബീര്‍ പാഷയായിരുന്നു.

വിജയം നേടിയെങ്കിലും കേരളം കളിയില്‍ ഒട്ടേറെ പാകപ്പിഴകള്‍ വരുത്തി. അബ്ദുള്‍ ഹക്കീമും ഇഗ്നേഷ്യസും പല ഗോളവസരങ്ങലളും തുലച്ചു. ഗോവ-റയില്‍വേയ്സ് സെമിയിലെ എതിരാളികളെയാണ് കേരളം ഫൈനലില്‍ നേരിടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+