ഗിബ്സിന് സെഞ്ച്വറി; ദക്ഷിണാഫ്രിക്ക അഞ്ചിന് 237
പോര്‍ട്ട് എലിസബത്ത്: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റിന്റെ ആദ്യദിവസം ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തു. ബൗളര്‍മാരെ തുണക്കുന്ന പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞെങ്കിലും ഓപ്പണര്‍ ഹര്ഷേല ഗിബ്സിന്റെ ഉജ്വലമായ ഇന്നിംഗ്സാണ് ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.
ഗിബ്സ് പുറത്താവാതെ നേടിയ 155 റണ്‍സിന്റെ സെഞ്ച്വറി ഇന്ത്യയുടെ മികച്ച ബൗളിംഗിനെ അതിജീവിച്ച് ദക്ഷിണാഫ്രിക്കയുടെ സ്കോറുയര്‍ത്താന്‍ സഹായിച്ചു. മറ്റ് ബാറ്റ്സ്മാന്മാരെ ഏറെ ആയാസപ്പെടാതെ പുറത്താക്കുന്നതില്‍ വിജയിച്ച ശ്രീനാഥിനും മറ്റും ഗിബ്സിന്റെ ഇന്നിംഗ്സ് അവസാനിപ്പിക്കാനായില്ല.
ഗാരി കേസ്റന് (നാല്), ജാക്വസ് കാലിസ് (24), മക്കെന്‍സി (12), ഡിപ്പനര് (29), ലാന്‍സ് ക്ലുസ്നര്‍ (ഒമ്പത്) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാന്മാര്.
ശ്രീനാഥാണ് ഇന്ത്യയ്ക്കു വേണ്ടി മികച്ച ബൗളിംഗ് കാഴ്ച വെച്ചത്. 22 ഓവറില്‍ 51 റണ്‍സിന് ശ്രീനാഥ് മൂന്ന് വിക്കറ്റെടുത്തു. ഹര്ബജന് സിംഗും അഗാര്‍ക്കറും ഓരോ വിക്കറ്റ് വീഴ്ത്തി.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications