കേരളം കലാശക്കളിക്ക് ഇന്നിറങ്ങുന്നു
മുംബൈ: കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട കീരീടം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് തുടര്‍ച്ചയായി രണ്ടാം വട്ടവും കേരളം സന്തോഷ് ട്രോഫിയുടെ അന്തിമപോരാട്ടത്തിനിറങ്ങുന്നു. ഫൈനലില്‍ ഗോവയേക്കാള്‍ കേരളത്തിന് തന്നെയാണ് മുന്‍തൂക്കം.
ഒമ്പതാംതവണയാണ് കേരളം ഫൈനലില്‍ കളിക്കുന്നത്. 1973ലും 92ലും 93ലും സന്തോഷ് ട്രോഫി നേടിയ കേരളം കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയോടാണ് ഫൈനലില്‍ തോറ്റത്.
ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള പ്രകടനം കണക്കിലെടുത്താന്‍ കേരളത്തിനാണ് മുന്‍തൂക്കം. ആക്രമിച്ചു കളിക്കുന്ന മുന്‍നിരയാണ് കേരളത്തിന്റെ മേന്മ. ആസിഫ് അസ്ഹര്‍, എസ്. ഇഗ്നേഷ്യസ്, അബ്ദുള്‍ ഹക്കീം എന്നിവര്‍ ഏത് ടീമിന്റെയും പ്രതിരോധത്തെ തകര്‍ക്കാന്‍ കെല്പുള്ളവരാണ്. അതേ സമയം ദുര്‍ബലമായ പ്രതിരോധമാണ് കേരളത്തെ കുഴക്കുന്നത്.
പ്രതിരോധനിരയാണ് ഗോവയുടെ ശക്തി. ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് ഗോവ ഫൈനലിലെത്തിയത്. മുന്നേറ്റനിര വേണ്ടത്ര ശോഭിക്കുന്നില്ല എന്നാതാണ് ഗോവയുടെ ദൗര്‍ബല്യം.
വൈകുന്നേരം മൂന്ന് മണിക്കാണ് ഫൈനല്‍ ആരംഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ട് ടീമുകള്‍ തമ്മിലുള്ളപോരാട്ടം വാശിയേറിയതാവും.












Click it and Unblock the Notifications