ലക്ഷ്മണ് ഫോളോഓണ്‍ ഒഴിവാക്കി
പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 362 റണ്‍സിനെതിരെ 182 റണ്‍സിന് എട്ടുവിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ തകര്‍ച്ചയില്‍. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റിന്റെ രണ്ടാംദിവസമായ നവമ്പര്‍ 17 ശനിയാഴ്ച 77റണ്‍സെടുത്ത് പുറത്താകാതെ നില്ക്കുന്ന വി.വി.എസ്. ലക്ഷ്മണിന്റെ ബാറ്റിംഗ് ആണ് ഇന്ത്യയെ ഫോളോ ഓണില്‍ നിന്നും രക്ഷിച്ചത്.
ശ്രീനാഥിന്റെ മിന്നുന്ന ബൗളിംഗ് പ്രകടനമാണ് നേരത്തെ, ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ 400ല്‍ താഴെ നിര്‍ത്താന്‍ കാരണമായത്. ശ്രീനാഥ് വെറും 76 റണ്‍സ് മാത്രം നല്കി ആറ് വിക്കറ്റ് നേടി. ഇരട്ടസെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ഗിബ്സിനെ പിടിച്ചുകെട്ടിയത് സച്ചിന്റെ ബൗളിംഗാണ്. 196റണ്‍സെടുത്ത ഗിബ്സ് പുറത്തായതോടെ അധികം വൈകാതെ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ് അവസാനിച്ചു. 62 റണ്‍സെടുത്ത മാര്‍ക്ക് ബൗച്ചര്‍ പുറത്താകാതെ നിന്നു.
ദക്ഷിണാഫ്രിക്കയുടെ കൂറ്റന്‍ സ്കോറായ 362 റണ്‍സിനെതിരെ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയുടെ വിക്കറ്റുകള്‍ അതിവേഗം കൊഴിയുകയായിരുന്നു. എപ്പോഴും പ്രവചനാതീതമായ ഇന്ത്യന്‍ ബാറ്റിംഗ്പുരാണം ശനിയാഴ്ചയും ആവര്‍ത്തിച്ചു.
സച്ചിന് ടെണ്ടുല്‍ക്കറും(1), രാഹുല്‍ ദ്രാവിഡും(2), വീരേന്ദര്‍ സെവാഗും(13) ഒരു ചെറുത്തുനില്‍പുപോലുമില്ലാതെ കീഴടങ്ങുകയായിരുന്നു. ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി 42 റണ്‍സെടുത്തു. അനില്‍ കുംബ്ലെയുടെ (21) സഹായത്തോടെ ലക്ഷ്മണാണ് ഇന്ത്യന്‍ ബാറ്റിംഗിന് അല്പമെങ്കിലും ആശ്വാസമായത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications