ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ് സമനിലയില്‍
പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റില്‍ ഇന്ത്യയ്ക്ക് സമനില. ടെസ്റിന്റെ അഞ്ചാംദിവസമായ നവമ്പര്‍ 20 ചൊവാഴ്ച ഇന്ത്യ സമനിലയ്ക്ക് വേണ്ടി പൊരുതുകയായിരുന്നു. റണ്‍സെടുത്തില്ലെങ്കിലും വിക്കറ്റുകള്‍ തുലയ്ക്കാതിരിക്കാനുള്ള ഇന്ത്യയുടെ കരുതല്‍ ഫലം കണ്ടുവെന്നുവേണം കരുതാന്‍.
കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 206 റണ്‍സ് എന്ന നിലയിലായിരുന്നു. 22 റണ്‍സെടുത്ത സച്ചിനും നാല് റണ്‍സോടെ ഗാംഗുലിയും ബാറ്റ് ചെയ്യുകയായിരുന്നു.
ജയിക്കാന്‍ 395 റണ്‍സെന്ന ലക്ഷ്യവുമായി ഒരു വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യ ചൊവാഴ്ച ബാറ്റിംഗിനിറങ്ങുമ്പോഴും മനസ്സില്‍ ഒരേയൊരു ലക്ഷ്യമായിരുന്നു. എങ്ങിനെയെങ്കിലും സമനില പിടിച്ചുപറ്റുകയെന്ന ലക്ഷ്യം. ദീപ് ദാസ് ഗുപ്തയും ദ്രാവിഡും ആ ലക്ഷ്യം ഭംഗിയായി നിര്‍വഹിച്ചു. പ്രതിരോധിക്കേണ്ട പന്തിനെ പ്രതിരോധിച്ചും ശിക്ഷിക്കേണ്ട പന്തുകളെ കരുതലോടെ ശിക്ഷിച്ചും അവര്‍ വിക്കറ്റ് നഷ്ടപ്പെടാതെ റണ്ണുകള്‍ കൂട്ടിച്ചേര്‍ക്കുന്നതില്‍ വിജയിച്ചു.
ഉച്ചഭക്ഷണം കഴിയുംവരെ രാഹുലും ദീപ്ദാസ് ഗുപ്തയും പിടിച്ചു നിന്നു. പിന്നെ അധികം വൈകാതെ സ്കോര്‍ 171റണ്‍സിലെത്തി നില്ക്കുമ്പോള് രാഹുലും സ്കോര്‍ 184 റണ്‍സിലെത്തി നില്ക്കുമ്പോള് ദീപ് ദാസ് ഗുപ്തയും പുറത്തായി. പകരം വന്ന ഗാംഗുലിയും സച്ചിനും സമനിലയ്ക്കുവേണ്ടി കരുതലോടെ കളിക്കുകയായിരുന്നു.
നേരത്തെ ദക്ഷിണാഫ്രിക്ക അഞ്ചിന് 233 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റില്‍ ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു. ഇനി നവമ്പര്‍ 24 ശനിയാഴ്ച മൂന്നാമത്തേതും അവസാനത്തേതുമായ ടെസ്റ് നടക്കും.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications