Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിക്ഷാവിധി: ഐസിസിയ്ക്ക് ഒന്നും ചെയ്യാനില്ലെന്ന്

മുംബൈ: ഇന്ത്യന്‍ കളിക്കാര്‍ക്കെതിരെ ശിക്ഷവിധിച്ച റഫറി മൈക്ക് ഡെന്നീസിന്റെ തീരുമാനം മാറ്റാനുള്ള സാധ്യത വളരെ കുറവാണെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ( ഐസിസി ) ചീഫ് എക്സിക്യൂട്ടീവ് മാല്‍ക്കം സ്പീഡ് പറഞ്ഞു. നവമ്പര്‍ 21 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമങ്ങള്‍ക്കനുസരിച്ചാണ് റഫറി പ്രവര്‍ത്തിക്കുന്നത്. ആ റഫറിയുടെ തീരുമാനം വകവയ്ക്കുന്നില്ലെങ്കില്‍ നിയമത്തിലും വലിയ അര്‍ത്ഥമില്ല. ലണ്ടനിലെത്തി ഐസിസിയുടെ നിലപാടറിയണം. അതിനു ശേഷമേ എന്തെങ്കിലും പറയാന്‍ കഴിയൂ. പക്ഷെ ഇക്കാര്യത്തില്‍ ഐസിസിക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. - മാല്‍ക്കം സ്പീഡ് പറഞ്ഞു.

റഫറിയെ മാറ്റിനിര്‍ത്തണം: ഡാല്‍മിയ

അതേ സമയം ദക്ഷിണാഫ്രിക്കയ്ക്കെതിരെ നവമ്പര്‍ 24 ആരംഭിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റില്‍ നിന്നും വിവാദ റഫറി മൈക്ക് ഡെന്നീസിനെ മാറ്റിനിര്‍ത്തണമെന്ന് ബിസിസിഐ ചെയര്‍മാന്‍ ജഗ്മോഹന്‍ ഡാല്‍മിയ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ തീരുമാനത്തെ തങ്ങള്‍ പൂര്‍ണ്ണമായും പിന്തുണക്കുന്നതായി സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വക്താവ് അറിയിച്ചു.

അതേ സമയം സച്ചിനടക്കം ആറ് ഇന്ത്യന്‍ കളിക്കാര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടി വിധിച്ച റഫറിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ഇന്ത്യന്‍ കളിക്കാര്‍ പറഞ്ഞു.

കുറ്റം ചെയ്തവര്‍ ശിക്ഷാവാങ്ങണം: സ്റീവ് വോ

അതെ സമയം കുറ്റം ചെയ്തത് ആരായാലും അവര്‍ ശിക്ഷ ഏറ്റുവാങ്ങണമെന്ന് ആസ്ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റീവ്വോ പറഞ്ഞു. സച്ചിനടക്കം ആരും നിയമത്തിന് അതീതരല്ലെന്നും സ്റീവ് വോ അഭിമുഖത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+