കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ടെസ്റ് കളിക്കും; ഡെന്നീസിനെ ഒഴിവാക്കും

  • By Staff
Google Oneindia Malayalam News

കൊല്‍ക്കത്ത: മൈക്ക് ഡെന്നീസിനെ റഫറിസ്ഥാനത്തുനിന്നും ഒഴിവാക്കി, മൂന്നാം ടെസ്റ് കളിക്കാന്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തീരുമാനിച്ചു. ഇത് ഔദ്യോഗിക ടെസ്റ് മാച്ച് തന്നെയായിരിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ അറിയിച്ചു.അതേ സമയം ഔദ്യോഗിക റഫറി മൈക്ക് ഡെന്നീസിനെ ഒഴിവാക്കി നടത്തുന്ന ഈ ടെസ്റ് മാച്ചിനെ ഔദ്യോഗിക മാച്ചിന്റെ പട്ടികയില്‍ പെടുത്തില്ലെന്ന് ഐസിസി മേധാവി മാല്‍ക്കം സ്പീഡ് വ്യക്തമാക്കി.

നവമ്പര്‍ 22 വ്യാഴാഴ്ച കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബിസിസിഐ) യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. നവമ്പര്‍ 23 വെള്ളിയാഴ്ച ടെസ്റ് തുടങ്ങും.

മൈക്ക് ഡെന്നീസിനോട് മൂന്നാംടെസ്റില്‍ നിന്നും മാറിനില്ക്കാന്‍ ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ് ബോര്‍ഡ് (യു സി ബി)ആവശ്യപ്പെട്ടിട്ടുണ്ട്. പകരം മുന്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ഡെനിസ് ലിന്റ്സേയായിരിക്കും മാച്ച് റഫറി. എന്നാല്‍ ദക്ഷിണാഫ്രിക്കയും ഇന്ത്യയും ചേര്‍ന്നെടുത്ത ഈ തീരുമാനം തങ്ങള്‍ക്കറിയില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി )വക്താവ് ലണ്ടനില്‍ അറിയിച്ചു. മൈക്ക് ഡെന്നീസിനെ റഫറി സ്ഥാനത്തു മാറ്റരുതെന്നും ഇന്ത്യന്‍ താരങ്ങള്‍ക്ക് മൈക്ക് ഡെന്നീസ് വിധിച്ച ശിക്ഷ മാറ്റാന്‍ കഴിയില്ലെന്നുമായിരുന്നു ഐസിസി ബുധനാഴ്ച രാത്രിയെടുത്ത തീരുമാനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X