മാച്ച് റഫറിയെ മാറ്റില്ല: ഐസിസി
ലണ്ടന്‍: സച്ചിനടക്കമുള്ള ഇന്ത്യന്‍ കളിക്കാരെ ശിക്ഷിച്ച മാച്ച് റഫറിയെ മാറ്റണമെന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തള്ളി. നവമ്പര്‍ 21 ബുധനാഴ്ച രാത്രിയാണ് ഐസിസി അവരുടെ തീരുമാനം പ്രഖ്യാപിച്ചത്.
ദക്ഷിണാഫ്രിക്കക്കെതിരായി നവമ്പര്‍ 24 ശനിയാഴ്ച തുടങ്ങാനിരിക്കുന്ന ക്രിക്കറ്റ് ടെസ്റില്‍ നിന്നും വിവാദ മാച്ച് റഫറി മൈക്ക് ഡെന്നീസിനെ മാറ്റണമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടത്. സച്ചിനടക്കം ആറു ഇന്ത്യന്‍ കളിക്കാര്‍ക്ക് മൈക്ക് ഡെന്നീസ് അനാവശ്യമായി ശിക്ഷവിധിക്കുകയായിരുന്നുവെന്നാണ് ഇന്ത്യ ആരോപിച്ചത്.
മാച്ച് റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു ഐസിസിയുടെ വിശദീകരണം. ഒരു മുന്‍ ടെസ്റ് ക്യാപ്റ്റന്‍ കൂടിയായ മൈക്ക് ഡെന്നീസ് പരിചയസമ്പന്നനായ ഒരു മാച്ച് റഫറിയാണെന്നും ഐസിസി പറഞ്ഞു.












Click it and Unblock the Notifications