കേരളത്തിന് ഒരു സ്വര്‍ണ്ണം; ഫുട്ബാളില്‍ തോല്‍വി
ലുധിയാന: ദേശീയഗെയിംസിന്റെ മൂന്നാംദിവസമായ നവമ്പര്‍ 22 വ്യാഴാഴ്ച കേരളത്തിന് ഒരു സ്വര്‍ണ്ണം കൂടി. പോള്‍വോള്‍ട്ടില്‍ ഗീഷ്കുമാറാണ് കേരളത്തിന് വേണ്ടി 4.90 മീറ്റര്‍ ചാടി സ്വര്‍ണ്ണം നേടിയത്. ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ മഹാരാഷ്ട്രയുടെ അഞ്ജലി വേദ്പതക് പുതിയ മീറ്റ് റെക്കോഡോടെ സ്വര്‍ണ്ണം നേടി.
സൈക്ലിങ്ങില്‍ 1000 മീറ്റര്‍ വ്യക്തിഗത പെഴ്സ്യൂട്ടില്‍ അനിതാ ആന്‍ഡ്രൂസാണ് കേരളത്തിന് വെങ്കലം സമ്മാനിച്ചത്. നാല് മിനിറ്റ് 34.16 സെക്കന്റുകൊണ്ടാണ് അനിത മത്സരം പൂര്‍ത്തിയാക്കിയത്.
ഫുട്ബാളില്‍ കേരളത്തിന് നിരാശയുടെ ദിവസമായിരുന്നു. സന്തോഷ് ട്രോഫിയില്‍ ഫൈനലില്‍ കേരളം തോല്പിച്ച ഗോവയായിരുന്നു കേരളത്തിന്റെ എതിരാളി. എങ്കിലും ഗോവയ്ക്കെതിരെ കേരളം പരാജയപ്പെടുകയായിരുന്നു. വനിതകളുടെ നാനൂറ് മീറ്ററില്‍ കേരളത്തിന്റെ ബീനമോള്‍ ഫൈനലിലെത്തിയിട്ടുണ്ട്.
കേരളവും പഞ്ചാബുമാണ് മെഡല്‍പ്പട്ടികയില്‍ മുന്നില്‍. നാലു സ്വര്‍ണ്ണമെഡല്‍ വീതമാണ് ഇരുവരും നേടിയത്. തമിഴ്നാടും സര്‍വീസസും മൂന്നു സ്വര്‍ണ്ണം വീതം നേടി തൊട്ടുപിന്നിലുണ്ട്.












Click it and Unblock the Notifications