അമ്പയര്‍മാരെ പിന്‍വലിക്കും: ഐസിസി
ഹൊബാര്‍ട്ട്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ് മത്സരത്തില്‍ നിന്ന് എല്ലാ റഫറിമാരെയും അമ്പയര്‍മാരെയും പിന്‍വലിക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) മേധാവി മാല്‍ക്കം സ്പീഡ് പറഞ്ഞു. നവമ്പര്‍ 23 വെള്ളിയാഴ്ചയാണ് മാല്‍ക്കംസ്പീഡ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടെസ്റ് അനൗദ്യോഗികമായിരിക്കുമെന്നും മാല്‍ക്കം സ്പീഡ് ആവര്‍ത്തിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശിക്ഷ വിധിച്ച റഫറി മൈക്ക് ഡെന്നീസിനെ തല്‍സ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ തീരുമാനമെടുത്തിരുന്നു.
അതിനിടെ മൈക്ക് ഡെന്നീസിനെ ഒഴിവാക്കുന്നതിനെതിരെയുള്ള ഐസിസിയുടെ നിലപാടിനെ ആസ്ത്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് പിന്തുണച്ചു.
അതേ സമയം അടുത്ത മാസം നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കയുടെ ആസ്ത്രേലിയന്‍ പര്യടനത്തെ ഈ നിലപാട് ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് ആസ്ത്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ബോബ് മെരിമാന്‍ പറഞ്ഞു.












Click it and Unblock the Notifications