ബീനക്ക് റെക്കോഡ്; കേരളത്തിന് രണ്ട് സ്വര്‍ണം
ലുധിയാന: ദേശീയ ഗെയിംസിന്റെ നാലാം ദിവസമായ നവംബര്‍ 23 വെള്ളിയാഴ്ച കേരളം രണ്ട് സ്വര്‍ണമടക്കം ആറ് മെഡലുകള്‍ നേടി.
400 മീറ്റര്‍ ഓട്ടം വനിതാ വിഭാഗത്തില്‍ ബീനമോള്‍ ദേശീയ റെക്കോഡോടെയാണ് സ്വര്‍ണം നേടിയത്. 52.71 സെക്കന്റില്‍ ലക്ഷ്യം കണ്ട ബീനമോള്‍ പി. ടി. ഉഷയുടെ 52.8 സെക്കന്റ് റെക്കോഡാണ് തകര്‍ത്തത്.
400 മീറ്റര്‍ ഓട്ടം പുരുഷവിഭാഗത്തില്‍ കേരളത്തിന്റെ മനോജ് സ്വര്‍ണം നേടി. കേരളത്തിന്റെ തന്നെ പി. രാമചന്ദ്രന്‍ വെള്ളിയും നേടി.
ഇതോടെ കേരളത്തിന്റെ മെഡല്‍ നേട്ടം ഏഴ് സ്വര്‍ണവും ഒമ്പത് വെള്ളിയുമടക്കം മൊത്തം 24 മെഡലുകളായി. മെഡല്‍ നിലയില്‍ കേരളം നാലാം സ്ഥാനത്തു തുടരുകയാണ്. മണിപ്പൂര്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. സര്‍വീസസും പഞ്ചാബും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.












Click it and Unblock the Notifications