ഇന്ത്യ എട്ടിന് 221
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റിന്റെ ആദ്യദിവസം ഇന്ത്യ എട്ട് വിക്കറ്റിന് 221 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയുടെ പേസ് ആക്രമണത്തിന് മുന്നില്‍ മുട്ടുകുത്തുന്ന ബാറ്റിംഗ്നിരയെയാണ് നവംബര്‍ 23 വെള്ളിയാഴ്ച കണ്ടത്.
പരിക്കേറ്റ സൗരവ് ഗാംഗുലിക്ക് പകരം രാഹുല്‍ ദ്രാവിഡാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഷോണ്‍ പൊള്ളോക്ക് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
ശിവസുന്ദര്‍ദാസ് (46) ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 27ഉം ദീപ്ദാസ് ഗുപ്ത 36ഉം റണ്‍സെടുത്തു. ഹര്‍ബജന്‍സിംഗ് (29), അനില്‍ കുംബ്ലൈ (27) എന്നിവരാണ് മറ്റ് പ്രധാന സ്കോറര്‍മാര്‍.
ഹേവാഡ് മൂന്നും ജാക്വസ് കാലിസ് രണ്ടും വിക്കറ്റ് വീഴ്ത്തി.












Click it and Unblock the Notifications