ദക്ഷിണാഫ്രിക്ക എട്ടിന് 566
സെഞ്ചൂറിയന്‍: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റിന്റെ മൂന്നാം ദിവസം മഴ മൂലം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക ശക്തമായ നിലയില്‍. ഒന്നാം ഇന്നിംഗ്സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 566 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് 333 റണ്‍സിന്റെ ലീഡുണ്ട്.
ഇന്ത്യയ്ക്കെതിരായ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. ജാക്വസ് കാലിസിന്റെയും (110) ഷോണ്‍ പൊള്ളോക്കിന്റെയും (113 നോട്ടൗട്ട്) സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.
445 റണ്‍സില്‍ നില്‍ക്കുമ്പോള്‍ എട്ടാം വിക്കറ്റ് വീണെങ്കിലും തുടര്‍ന്ന് പൊള്ളോക്ക് എന്റിനിയുമായി ചേര്‍ന്ന് പടുത്തുയര്‍ത്തിയ കൂട്ടുകെട്ട് തകര്‍ക്കാന്‍ ബൗളര്‍മാര്‍ക്കായില്ല. 121 റണ്‍സെടുത്ത ഈ കൂട്ടുകെട്ട് അഭേദ്യമായി തുടരുകയാണ്.
ഇന്ത്യയ്ക്കു വേണ്ടി ശ്രീനാഥും നെഹ്റയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.












Click it and Unblock the Notifications