ദേശീയ ഗെയിംസ്: കേരളം അഞ്ചാം സ്ഥാനത്ത്
ലുധിയാന: ദേശീയഗെയിംസിന്റെ ആറാം ദിവസമായ നവംബര്‍ 25 ഞായറാഴ്ച കേരളത്തിന്റെ നേട്ടം രണ്ട് സ്വര്‍ണവും രണ്ടു വെള്ളിയും. മെഡല്‍നിലയില്‍ കേരളം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
പുരുഷന്മാരുടെ 1500 മീറ്റര്‍ ഓട്ടത്തിലും പുരുഷന്മാരുടെ 400 മീറ്റര്‍ റിലേയിലുമാണ് കേരളം സ്വര്‍ണം നേടിയത്. ടി.എം. സജീവാണ് 1500 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാമതെത്തിയത്. വനിതാ വിഭാഗത്തില്‍ 400 മീറ്റര്‍ റിലേയിലും വോളിബോളിലും കേരളം വെള്ളി നേടി.
ഇതോടെ 12 സ്വര്‍ണം നേടിയ കേരളത്തിന് മൊത്തം 37 മെഡലാണുള്ളത്. 12 സ്വര്‍ണമുള്ള ദില്ലി മൊത്തം 39 മെഡലിന്റെ നേട്ടത്തില്‍ നാലാം സ്ഥാനത്തെത്തി.
അത്ലറ്റിക്സില്‍ പഞ്ചാബ് ഓവറോള്‍ ചാമ്പ്യന്മാരായി. കേരളത്തിന് അത്ലറ്റിക്സില്‍ മൂന്നാം സ്ഥാനമാണുള്ളത്.












Click it and Unblock the Notifications