ടെസ്റ്: ഇന്ത്യയുടെ പ്രതീക്ഷ മഴയില്‍
സെഞ്ചൂറിയന്‍ പാര്‍ക്ക്: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റില്‍ തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത് മഴയില്‍. നാലാം ദിവസമായ നവംബര്‍ 26 തിങ്കളാഴ്ച മഴ കാരണം നേരത്തെ കളി നിര്‍ത്തുകയായിരുന്നു. അഞ്ചാം ദിവസവും മഴ രക്ഷക്കെത്തിയാല്‍ ഇന്ത്യയ്ക്ക് നാണം കെട്ട തോല്‍വി ഒഴിവാക്കാം.
മഴ കാരണം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റിന് 118 റണ്‍സെടുത്തിരുന്നു. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ ഇനി വേണ്ടത് 216 റണ്‍സ്. രാഹുല്‍ ദ്രാവിഡും (11) സച്ചിന്‍ ടെണ്ടുല്‍ക്കറും (രണ്ട്) ആണ് ക്രീസില്‍. ശിവസുന്ദര്‍ദാസും (48) കോണര്‍ വില്യംസും (42) ആണ് പുറത്തായത്.
നാലാം ദിവസം കളി തുടങ്ങിയപ്പോള്‍ എട്ടിന് 566 എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക ബാറ്റിംഗിനിറങ്ങാതെ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 232 റണ്‍സാണെടുത്തത്.












Click it and Unblock the Notifications