ദേശീയ ഗെയിംസ്: കേരളം ആറാം സ്ഥാനത്തേക്ക്
ജലന്ധര്‍: ദേശീയ ഗെയിംസില്‍ കേരളം മെഡല്‍ നിലയില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗെയിംസിന്റെ ഏഴാം ദിവസമായ നവംബര്‍ 26 തിങ്കളാഴ്ച ഒരു മെഡല്‍ പോലും നേടാന്‍ കേരളത്തിനായില്ല.
ഫുട്ബോളില്‍ സ്വര്‍ണപ്രതീക്ഷയുമായിറങ്ങിയ സന്തോഷ് ട്രോഫി ചാമ്പ്യന്മാരായ കേരളം തമിഴ്നാടിനോട് തോറ്റ് പുറത്തായി. അവസരങ്ങള്‍ കളഞ്ഞുകുളിച്ച കേരളം പരാജയം സ്വയം ഏറ്റുവാങ്ങുകയായിരുന്നു. വനിതാ വിഭാഗം ഫുട്ബോളിലും കേരളം പുറത്തായി. വനിതകളുടെ ബാസ്കറ്റ്ബോള്‍ സെമിയില്‍ കേരളം പരാജയപ്പെട്ടു.
കേരളത്തെ ആറാം സ്ഥാനത്തേക്ക് പിന്തള്ളി ഉത്തര്‍പ്രദേശ് അഞ്ചാമതെത്തി. 12 സ്വര്‍ണവും 15 വെള്ളിയുമടക്കം 39 മെഡലുകളാണ് കേരളത്തിനുള്ളത്.
37 സ്വര്‍ണമടക്കം 114 മെഡലുകളുമായി പഞ്ചാബ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സര്‍വീസസാണ് രണ്ടാം സ്ഥാനത്ത്.












Click it and Unblock the Notifications