അടുത്ത ടെസ്റ് ടീമില്‍ സെവാഗും
ജയ്പൂര്‍: അടുത്ത ആഴ്ച ഇംഗ്ലണ്ടുമായി നടക്കുന്ന ടെസ്റ് ക്രിക്കറ്റ് മത്സരത്തിനുള്ള ഇന്ത്യന്‍ ടിമില്‍ വീരേന്ദര്‍ സെവാഗിനെ ഉള്‍പ്പെടുത്തി.ഇന്ത്യയുടെ ഈ തീരുമാനം ടെസ്റ് ഉപേക്ഷിക്കുന്നതിനുവരെ കാരണമായേക്കും.
മൈക്ക് ഡെന്നിസിന്റെ തീരുമാനമനുസരിച്ച് സെവാഗിനെ ഈ ടെസ്റില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. ഐ. സി. സി യും സെവാഗിനെ ടെസ്റില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്തിരുന്നു. സെവാഗിനെ ടെസ്റ് ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ മടങ്ങിപോകുമെന്നാണ് ഇന്ത്യയിലെത്തിയിരിക്കുന്ന ഇംഗ്ലീഷ് ടീം നേരത്തെ പറഞ്ഞിരുന്നത്.
ദക്ഷിണാഫ്രീക്കയിലെ അവസാന ടെസ്റില്‍ നിന്ന് മച്ച് റഫറി മൈക്ക് ഡെന്നിസ് സെവാഗിനെ വിലക്കിയിരുന്നു. ഐ. സി. സി അനൗദ്യോഗികമെന്നും ഇന്ത്യ ഔദ്യോഗികമെന്നും പറയുന്ന ദക്ഷിണാഫ്രീക്കയിലെ അവസാന ടെസ്റില്‍ സെവാഗ് കളിച്ചിരുന്നില്ല. അതുകൊണ്ട് വിലക്ക് അവസാനിച്ചു എന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാല്‍ അനൗദ്യോഗി മത്സരത്തില്‍ കളിക്കാതിരുന്നത് വലക്ക് നടപ്പാക്കലല്ല എന്നാണ് ഐ. സി. സി യുടെ നിലപാട്.
എന്തായാലും ഇന്ത്യയുടെ ഈ തീരുമാനം വരും ദിവസങ്ങളില്‍ ക്രിക്കറ്റ് രംഗത്ത് കൂടുതല്‍ വിവാദളും ചൂടും ഉണര്‍ത്തും.












Click it and Unblock the Notifications