കേരളത്തിന് രണ്ട് വെള്ളിയും മൂന്ന് വെങ്കലവും
ലുധിയാന: ദേശീയഗെയിംസില്‍ നവംബര്‍ 28 ബുധനാഴ്ച കേരളം രണ്ട് വെള്ളിയും മൂന്ന് വെങ്കലവും നേടി. പുരുഷന്മാരുടെ കനായിംഗിലും കയാക്കിംഗിലുമായാണ് കേരളം മെഡലുകള്‍ നേടിയത്.
100 മീറ്റര്‍ കയാക്കിംഗ് ഡബിള്‍സില്‍ പ്രശാന്ത്-നെഗി സഖ്യം വെള്ളി നേടി. നാല് പേരുള്ള ഇനത്തില്‍ പ്രശാന്ത്, നെഗി, ജയേഷ്, ജയന്‍ എന്നിവര്‍ വെങ്കലം നേടി. കനോയിംഗ് സിംഗിള്‍സില്‍ കെ. ബിനുവും ഡബിള്‍സില്‍ ബിനു-ചെറി ജോണ്‍ സഖ്യവും വെങ്കലം നേടി.
ഗെയിംസിന് അന്ത്യം കുറിക്കാന്‍ മൂന്ന് ദിവസം കൂടി ബാക്കി നില്‍ക്കെ 18 വെള്ളിയും 18 വെങ്കലവുമായി കേരളം ആറാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ആതിഥേയരായ പഞ്ചാബ് ഒന്നാം സ്ഥാനത്തു തന്നെ. സര്‍വീസസ് രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications