സെവാഗിന് ഡാല്‍മിയയുടെ സാന്ത്വനം
കൊല്‍ക്കത്ത: ഐസിസിയുമായുളള ഒത്തുതീര്‍പ്പു കരാര്‍ പ്രകാരം മൊഹാലി ടെസ്റില്‍ നിന്നും ഒഴിവാക്കപ്പെട്ട വീരേന്ദ്ര സെവാഗിനെ ബിസിസിഐ പ്രസിഡന്റ് ജഗ് മോഹന്‍ ഡാല്‍മിയ നേരിട്ടു വിളിച്ചാശ്വസിപ്പിച്ചു. നവംബര്‍ 30 വെളളിയാഴ്ച രാത്രി സെവാഗിനെ ഫോണില്‍ വിളിച്ച അദ്ദേഹം ഒത്തുതീര്‍പ്പു വ്യവസ്ഥകളെക്കുറിച്ച് വിശദീകരിച്ചു.
സെവാഗിനെ ടീമില്‍ നിന്നൊഴിവാക്കുകയല്ല മറിച്ച് മറ്റൊരാളെ പകരം ഉള്‍പ്പെടുത്തുകയാണെന്ന് ഡാല്‍മിയ പറഞ്ഞു. സെവാഗിനോട് മൊഹാലിയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൊഹാലിയില്‍ മറ്റുളളവര്‍ക്കൊപ്പം സെവാഗും പരിശീലനത്തിനുണ്ടാവും.
വ്യക്തിപരമായി സെവാഗിന് യാതൊരു വിഷമവുമില്ലെന്ന് ഡാല്‍മിയ പറഞ്ഞു. പ്രശ്നത്തിന്റെ പ്രായോഗിക വശങ്ങളെക്കുറിചച്ച് ധാരണയുളള സെവാഗ് ബോര്‍ഡിന്റെ ഏതു തീരുമാനത്തെയും അംഗീകരിക്കുമെന്ന് വക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications