ടെണ്ടുല്‍ക്കറെ സൂക്ഷിക്കുക
ലണ്ടന്‍: ഇംഗ്ലണ്ടിലെ വാര്‍ത്താമാധ്യമങ്ങളുടെ താക്കീതാണിത്. ഡിസംബര്‍ മൂന്ന് തിങ്കളാഴ്ച മൊഹാലിയില്‍ ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ് മത്സരത്തിനിറങ്ങുന്ന ഇംഗ്ലണ്ട് ടീം ഒരാളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ബ്രിട്ടനിലെ മാധ്യമങ്ങള്‍ പറയുന്നു. മറ്റാരെയുമല്ല, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ബാറ്റിംഗ ് ഇതിഹാസത്തെ.
ചെറുപ്പക്കാരായ ഇംഗ്ലീഷ് ബൗളര്‍മാരെ ഇന്ത്യയാകെ പായിക്കാന്‍ ടെണ്ടുല്‍ക്കര്‍ തയ്യാറെടുത്തിരിക്കുകയാണെന്നും ബ്രിട്ടനിലെ പത്രങ്ങള്‍ പറയുന്നു. അതു കൊണ്ട് ടെണ്ടുല്‍ക്കറെ കരുതലോടെ നേരിടാനാണ് ഇംഗ്ലണ്ടിലെ പത്രങ്ങള്‍ ബൗളര്‍മാര്‍ക്ക് താക്കീത് നല്കുന്നത്.
മൈക്ക് ഡെന്നീസ് എന്ന മാച്ച് റഫറിയുടെ തീരുമാനം ഇന്ത്യയാകെ ഭൂകമ്പമുണ്ടാക്കിയത് ശിക്ഷിക്കപ്പെട്ടവരില്‍ ടെണ്ടുല്‍ക്കര്‍ ഉണ്ടായിരുന്നതുകൊണ്ടാണെന്നും സണ്ടെ ടൈംസ് എഴുതി. ഈ ടെണ്ടുല്‍ക്കര്‍ ഇപ്പോള്‍ അല്പം ചൂടിലുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഷെയ്ന്‍ വോണ്‍ അടക്കമുള്ള പ്രഗത്ഭ ബൗളര്‍മാരുടെ പേടിസ്വപ്നമായ ടെണ്ടുല്‍ക്കറെ എങ്ങിനെയാണ് തളയ്ക്കുക? അത് മാത്രമാണ് ഇംഗ്ലണ്ടിലെ ബൗളര്‍മാര്‍ ചെയ്യേണ്ടതുള്ളൂ. ടെണ്ടുല്‍ക്കര്‍ ചിലപ്പോള്‍ ബ്രയാന്‍ ലാറയുടെ 375 റണ്‍സ് എന്ന ലോകറെക്കോഡ് തകര്‍ക്കാന്‍ സാധ്യയുണ്ടെന്നും സണ്ടെ ടൈംസ് എഴുതിയിരിക്കുന്നു.
തല മുണ്ഡനം ചെയ്ത ഇംഗ്ലണ്ട് ടീമിലെ ബൗളര്‍മാരായ മാത്യു ഹോഗാര്‍ഡും റിച്ചാര്‍ഡ് ജോണ്‍സണും ക്രെയ്ഗ് വൈറ്റും ടെണ്ടുല്‍ക്കറുടെ അടിപേടിച്ച് ഈ ക്രിസ്മസിനോട് അനുബന്ധിച്ച് പാതിരിമാരാകാന്‍ ആഗ്രഹിച്ചാലും അത്ഭുതപ്പെടേണ്ടതില്ലെന്നും പത്രം അല്പം ഹാസ്യാത്മകമായി എഴുതിയിരിക്കുന്നു.












Click it and Unblock the Notifications