Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹര്‍ഭജന് 5 വിക്കറ്റ്; ഇംഗ്ലണ്ട് 238ന് പുറത്ത്

മൊഹാലി: ഇന്ത്യയ്ക്കെതിരായ ആദ്യടെസ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് തകര്‍ന്നു. ഇന്ത്യന്‍ ബൗളര്‍മാരുടെ കണിശമായ പന്തേറിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ ഇംഗ്ലണ്ട് 238 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റെടുത്ത ഹര്‍ഭജന്‍ സിംഗാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ തകര്‍ക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത്.

ആദ്യവിക്കറ്റ് നാല് റണ്‍സില്‍ നില്‍ക്കുമ്പോള്‍ വീണെങ്കിലും രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ട്രെസ്കോത്തിക്കും (66) നാസര്‍ ഹുസൈനും (85) ഇംഗ്ലണ്ടിന് മികച്ച അടിത്തറ പാകി. എന്നാല്‍ പിന്നീട് വന്നയാര്‍ക്കും ഇന്ത്യന്‍ ബൗളിംഗിനെ അതിജീവിക്കാനായില്ല.

ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിയ ആദ്യത്തെ മലയാളിയായ ടിനു യോഹന്നാന്‍ ആണ് ഇംഗ്ലണ്ടിന്റെ ആദ്യവിക്കറ്റ് കടപുഴക്കിയത്. ഓപ്പണിംഗ് ബൗളറായെത്തിയ ടിനുവിന്റെ ബൗളിംഗ് കൃത്യതയും മികച്ച പേസും ഉള്ളതായിരുന്നു. ട്രെസ്കോത്തിക്കിനെ പുറത്താക്കി രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്തതും ടിനുവാണ്.

ഹര്‍ഭജന്റെ സ്പിന്‍മാന്ത്രികതക്കു മുന്നില്‍ തകരുന്ന ഇംഗ്ലീഷ് ബാറ്റിംഗ് നിരയെയാണ് പിന്നീട് കണ്ടത്. ഹുസൈനെ കുംബ്ലെ പുറത്താക്കിയതിനു ശേഷം വന്നവരാരും പിടിച്ചുനില്‍ക്കാന്‍ കെല്പ് കാട്ടിയില്ല. കുംബ്ലെ രണ്ടും ഇക്ബാല്‍ സിദ്ദിഖി ഒരു വിക്കറ്റും വീഴ്ത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+