ദാസ്ഗുപ്തയ്ക്ക് സെഞ്ച്വറി; ഇന്ത്യയ്ക്ക് 24 റണ്‍സ് ലീഡ്
മൊഹാലി: ഇംഗ്ലണ്ടിനെതിരെയുള്ള ക്രിക്കറ്റ് ടെസ്റിന്റെ രണ്ടാംദിവസം ഇന്ത്യന്‍ ടീമിലേക്കുള്ള പുതിയൊരു താരോദയത്തിന്റെ സൂചനയായിരുന്നു. 33 റണ്‍സെടുത്ത് നില്‍ക്കെ വരുത്തിയ ഒരു പിഴവൊഴിച്ചാല്‍ , കൃത്യതയോടെ ബാറ്റ് വീശിയ ദീപ്ദാസ് ഗുപ്തയുടെ സെഞ്ച്വറി തികച്ചും കുറ്റമറ്റതായിരുന്നു. അസ്ഥിരതയുടെ രോഗലക്ഷണങ്ങള്‍ കാണിക്കുന്ന ഇന്ത്യന്‍ ടീമിന് ഭാവിയില്‍ ഈ ബാറ്റ്സ്മാന് തുണയാകുമെന്ന് തീര്‍ച്ച.
രണ്ടാംദിവസം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 262 എന്ന ഭദ്രമായ നിലയിലാണ്. 78 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡും 31റണ്‍സെടുത്ത സച്ചിന് ടെണ്ടുല്‍ക്കറുമാണ് ക്രീസില്‍. 238 റണ്‍സിന് അവസാനിച്ച ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സിനെതിരെ ഇപ്പോഴേ ഇന്ത്യ 24 റണ്‍സിന്റെ ലീഡ് നേടിക്കഴിഞ്ഞു.
ഇനിയും ഗാംഗുലിയുള്പ്പെടെയുള്ള ബാറ്റ്സ്മാന്മാര് ഇറങ്ങാനുണ്ട്. എന്തായാലും മത്സരഗതി ഇന്ത്യയ്ക്ക് ഒരു വിജയ സൂചന നല്കുന്നു.
254 പന്തുകളില്‍ നിന്നാണ് ദാസ് ഗുപ്ത തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഒരു തികഞ്ഞ ടെസ്റ്ബാറ്റ്സ്മാന് യോജിച്ച രീതിയില്‍ തന്നെയായിരുന്നു ദാസ്ഗുപ്തയുടെ പ്രകടനം. സെഞ്ച്വറിയില്‍ 12 ഫോറുകളും ഉള്‍പ്പെടുന്നു. സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഉടന്‍ ക്രെയ്ഗ് വൈറ്റിന്റെ പന്തില്‍ ദാസ് ഗുപ്ത ക്ലീന്‍ബൗള്‍ഡായി.
ദ്രാവിഡിനോടൊപ്പം ദാസ്ഗുപ്ത മൂന്നാംവിക്കറ്റ് കൂട്ടുകെട്ടില്‍ 136 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കളിതീരാന്‍ ഏതാനും ഓവറുകള്‍ ബാക്കിയുള്ളപ്പോള്‍ നൈറ്റ്വാച്ച്മാനായി ബാറ്റ്ചെയ്യാനിറങ്ങിയ അനില്‍കുംബ്ലെയും നന്നായി ബാറ്റ് ചെയ്തു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications