Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്ക്ക് 197 റണ്‍സിന്റെ ലീഡ്

മൊഹാലി: ഇന്ത്യ-ഇംഗ്ലണ്ട് ആദ്യടെസ്റിന്റെ മൂന്നാംദിവസമായ ഡിസംബര്‍ അഞ്ച് ബുധനാഴ്ച കളിനിര്‍ത്തുമ്പോള്‍ ഇന്ത്യയ്ക്ക് 197 റണ്‍സിന്റെ ലീഡ്. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ട് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 34 റണ്‍സെടുത്തിട്ടുണ്ട്.

നേരത്തെ ഇന്ത്യയുടെ ആദ്യഇന്നിംഗ്സ് 469 റണ്‍സിന് അവസാനിച്ചു. ബുധനാഴ്ച മൂന്നുവിക്കറ്റിന് 262റണ്‍സെന്ന നിലയിലാണ് ദ്രാവിഡും ടെണ്ടുല്‍ക്കറും ഇന്ത്യയുടെ ഇന്നിംഗ്സ് പുനരാരംഭിച്ചത്. 86റണ്‍സെടുത്ത് നില്ക്കെ ദ്രാവിഡ് പുറത്തായി. ജെയിംസ് ഓര്‍മൊണ്ട് ആണ് ദ്രാവിഡിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് അവസരമൊന്നും നല്കാതെ മുന്നേറിയ സച്ചിന് പക്ഷെ സെഞ്ച്വറി നേടാന്‍ കഴിഞ്ഞില്ല. ഹൊാര്‍ഡാണ് 88റണ്‍സെടുത്ത് നില്ക്കെ, സച്ചിന്റെ ചെറുത്തുനില്പ് അവസാനിപ്പിച്ചത്. ഓഫ് സൈഡിലേക്ക് വന്ന പന്ത് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വിക്കറ്റ് കീപ്പര്‍ ക്യാച്ചെടുക്കുകയായിരുന്നു.

സച്ചിനോടൊപ്പം പൊരുതിയ ഗാംഗുലി, പക്ഷെ സച്ചിന്‍ പുറത്തായി അധികം വൈകാതെ പവലിയനിലേക്ക് മടങ്ങി. 47റണ്‍സെടുത്ത ഗാംഗുലിയെ ഹൊഗാര്‍ഡിന്റെ പന്തില്‍ ഗ്രഹാം തോര്‍പ്പ് പിടിച്ച് പുറത്താക്കി.

വാലറ്റക്കാരില്‍ 110 പന്ത്കളിച്ച് 36റണ്‍സ് നേടിയ ബംഗര്‍ നന്നായിബാറ്റ് ചെയ്തു. 28പന്തില്‍ നിന്നും 24 റണ്‍സെടുത്ത തുടക്കക്കാരന്‍ ഇഖ്ബാല്‍ സിദ്ദിഖി ഗ്യാലറിയെ ഹരം കൊള്ളിച്ചു. ലക്ഷമണ്‍ ഇത്തവണയും നിരാശപ്പെടുത്തി. 28റണ്‍സിന്പുറത്തായ ലക്ഷ്മണ്‍ ഇത് 20ാം തവണയാണ് 20നും 40നും ഇടയില്‍ റണ്‍സിന് പുറത്താകുന്നത്. 134റണ്‍സ് നല്കി നാല് വിക്കറ്റെടുത്ത ഓഫ് സ്പിന്നര്‍ ഡോവ്സണും ഇന്ത്യയുടെ രണ്ട് വിലപ്പെട്ട വിക്കറ്റ് നേടിയ ഹൊഗാര്‍ഡുമാണ് ഇംഗ്ലണ്ട് ബൗളര്‍മാരില്‍ തിളങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+