വിജിലക്ക് ദേശീയ റെക്കോഡ്്
കോട്ടയം: ഒളിമ്പിക്സില്‍ മത്സരിച്ച ബീനമോള്‍ സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ സ്ഥാപിച്ച റെക്കോഡ് കെ. ജെ. വിജില മറികടന്നു. ഒപ്പം ദേശീയ റെക്കോഡ് സ്ഥാപിക്കുകയും ചെയ്തു.
1991ല്‍ തിരുവനന്തപുരം ജി.വി.രാജ കായിക സ്കൂളില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ബീനമോള്‍ 400 മീറ്റര്‍ ഓട്ടത്തില്‍ സ്ഥാപിച്ച റെക്കോഡാണ് വിജില തകര്‍ത്തത്.57.5 സെക്കന്റിന്റെ റെക്കോഡ് 56.8 സെക്കന്റ് കൊണ്ട് ഫിനിഷ് ചെയ്ത് വിജില തകര്‍ക്കുകയായിരുന്നു. ഒപ്പം 57.05 സെക്കന്റിന്റെ ദേശീയ റെക്കോഡും മറികടന്നു.
പെരുമണ്ണൂര്‍ സ്വദേശിയാണ് വിജില.












Click it and Unblock the Notifications