ഇന്ത്യക്ക് 10 വിക്കറ്റ് ജയം
മൊഹാലി: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ ഇന്ത്യക്ക് 10 വിക്കറ്റ് ജയം. ആറ് വിക്കറ്റ് വീഴ്ത്തിയ അനില്‍ കുംബ്ലെയുടെ സ്പിന്‍ മായാജാലത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ തകര്‍ന്നു വീണ ഇംഗ്ലണ്ടിനെതിരെ ജയിക്കാന്‍ ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് റണ്‍സ് മാത്രമേ വേണ്ടിയിരുന്നുള്ളൂ.
ഒന്നാം ഇന്നിംഗ്സില്‍ 231 റണ്‍സിന്റെ ലീഡുണ്ടായിരുന്ന ഇന്ത്യക്കെതിരെ രണ്ടാം ഇന്നിംഗ്സില്‍ 235 റണ്‍സിന് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് അവസാനിച്ചു. ഒരു ദിവസം ബാക്കിനില്‍ക്കെയാണ് ഇന്ത്യ അനായാസ ജയം നേടിയത്. ഇതോടെ മൂന്ന് ടെസ്റുകളുള്ള പരമ്പരയില്‍ ഇന്ത്യക്ക് 1-0ന് മുന്നിലായി.
നാലാം ദിവസം വിക്കറ്റൊന്നും നഷ്ടപ്പെടാതെ 34 റണ്‍സ് എന്ന നിലയില്‍ തുടങ്ങിയ ഇംഗ്ലണ്ടിന്റെ ആദ്യവിക്കറ്റ് 68 റണ്‍സില്‍ വീണു. പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ അടിയറവ് പറയുന്ന ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരെയാണ് കണ്ടത്.ട്രെസ്കോതിക്കും (46) തോര്‍പ്പും (62) ഒഴികെ മറ്റാരും ചെറുത്തുനില്പിനുള്ള ശ്രമം നടത്തിയില്ല.
രണ്ട് ഇന്നിംഗ്സുകളിലായി എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയ അനില്‍ കുംബ്ലെയാണ് മാന്‍ ഒഫ് ദ മാച്ച്.
ആദ്യ ഇന്നിംഗ്സിലേതു പോലെ രണ്ടാം ഇന്നിംഗ്സിലും ആദ്യത്തെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത് മലയാളിയായ ടിനു യോഹന്നാന്‍ ആണ്. മൊത്തം നാല് വിക്കറ്റുകളാണ് ആദ്യടെസ്റിലെ ടിനുവിന്റെ സമ്പാദ്യം.












Click it and Unblock the Notifications