Get Updates
Get notified of breaking news, exclusive insights, and must-see stories!

വാസിന് റെക്കോഡ്; സിംബാവ്വെക്ക് റെക്കോഡ് തോല്‍വി

കൊളംബോ: എട്ട് വിക്കറ്റുകള്‍ നേടി ശ്രീലങ്കന്‍ പേസ് ബൗളര്‍ ചാമിന്ദവാസ് റെക്കോഡിട്ടപ്പോള്‍ സിംബാവ്വെക്ക് റെക്കോഡ് തോല്‍വി. 15.4 ഓവറില്‍ 38 റണ്‍സിന് പുറത്തായ സിംബാവ്വെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്കോര്‍ എന്ന റെക്കോഡ് ആണ് സ്വന്തമാക്കിയത്.

വാസിന്റെ തീ പാറുന്ന ബൗളിംഗിനു മുമ്പില്‍ സിംബാവ്വെ ബാറ്റ്സ്മാന്മാര്‍ ഓരോരുത്തരായി മുട്ടുകുത്തിയപ്പോള്‍ ഏകദിനത്തില്‍ ഒരു മത്സരത്തില്‍ എട്ട് വിക്കറ്റ് നേടുന്ന ആദ്യത്തെ ബൗളര്‍ എന്ന പദവി വാസിനെ തേടിയെത്തുകയായിരുന്നു. മറുപടി ബാറ്റിംഗിനറങ്ങിയ ശ്രീലങ്ക 4.2 ഓവറില്‍ ലക്ഷ്യം കണ്ടു.

ആറാമത്തെ ഓവറില്‍ വാസ് ഹാട്രിക്കും നേടി. ആദ്യപന്തില്‍ തന്നെ വിക്കറ്റ് കൊയ്തുകൊണ്ടാണ് വാസ് വിക്കറ്റ് വേട്ട തുടങ്ങിയത്.

ഈ ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ശ്രീലങ്ക 1-0ന് മുന്നിലായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+