Get Updates
Get notified of breaking news, exclusive insights, and must-see stories!

കുംബ്ലെ വിണ്ടും; ഇംഗ്ലണ്ട് ആറിന് 277

അഹമ്മദാബാദ് : ഒരിക്കല്‍ കൂടി ഇംഗ്ലണ്ട് കുംബ്ലെയ്ക്കു മുന്നില്‍ കളി മറന്നു. മുപ്പതോവറില്‍ എണ്‍പതു റണ്‍സ് വഴങ്ങി കുംബ്ലെ അഞ്ചു പേര്‍ക്ക് അന്തകനായപ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ടെസ്റിന്റെ ഒന്നാം ദിവസം ആറു വിക്കറ്റിന് 277 റണ്‍സെടുത്തു. 99 റണ്‍സെടുത്ത ട്രെസ്ക്കാത്തിക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.

ബുച്ചര്‍ 51, രാംപ്രകാശ് 37, വോഗന്‍ 11, നാസര്‍ ഹുസൈന്‍ 1, ഫ്ലിന്റോഫ് 0 എന്നിങ്ങനെയാണ് പുറത്തയായ മറ്റു ബാറ്റ്സ്മാന്മാരുടെ സ്കോര്‍.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ബുച്ചറും ട്രെസ്ക്കാത്തിക്കും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കം നല്‍കി. പേസര്‍മാരെയും സ്പിന്നര്‍മാരെയും നന്നായി നേരിട്ട അവര്‍ ഒന്നാം വിക്കറ്റില്‍ 124 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പക്ഷേ തുടക്കം മുതലാക്കാന്‍ ഇംഗ്ലണ്ടിന്റെ മധ്യനിരയ്ക്കു കഴിഞ്ഞില്ല. കുംബ്ലെ ആഞ്ഞടിച്ചപ്പോള്‍ വിക്കറ്റുപോകാതെ 124 ല്‍ നിന്നും ഒരവസരത്തില്‍ അഞ്ചിനു 180 എന്ന നിലയിലേയ്ക്ക് ഇംഗ്ലണ്ട് തകര്‍ന്നു.

കളിയവസാനിക്കുമ്പോള്‍ 42 റണ്‍സെടുത്ത ക്രെയ്ഗ് വൈറ്റും 15 റണ്‍സെടുത്ത ഫോസ്ററുമാണ് ക്രീസില്‍. ഇന്ത്യയ്ക്കു വേണ്ടി കുംബ്ലെ അഞ്ചും സച്ചിന്‍ ഒന്നും വിക്കറ്റു നേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+