Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലണ്ട് 407;ഇന്ത്യ രണ്ടിന് 71

അഹമ്മദാബാദ് :ഇന്ത്യയുടെ ഫീല്‍ഡിംഗ് പിഴവുകള്‍ ഇംഗ്ലണ്ട് നന്നായി മുതലെടുത്തു. ക്രെയ്ഗ് വൈറ്റിന്റെ സെഞ്ച്വറിയുടെ മികവില്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് 407റണ്‍സിന് ഭദ്രമായ നിലയില്‍ അവസാനിച്ചു.

ഹര്‍ബജന്റെ പന്തില്‍ പത്താമനായി പുറത്താവുമ്പോള്‍ വൈറ്റ് 265 പന്തില്‍ പന്ത്രണ്ടു ഫോറും രണ്ടു സിക്സും ഉള്‍പ്പെടെ 121 റണ്‍സ് നേടി. ഇന്ത്യയ്ക്കു വേണ്ടി കുംബ്ലെ ഏഴു വിക്കറ്റ് വീഴ്തി.

നിരവധി ഫീല്‍ഡിംഗ് പിഴവുകളുടെ കാര്യത്തില്‍ ഇന്ത്യന്‍ ടീമംഗങ്ങല്‍ മത്സരിക്കുകയായിരുന്നു. ദീപ്ദാസ് ഗുപ്തയാണ് പിഴവു വരുത്തുന്നതില്‍ മികച്ചു നിന്നത്. ക്യാച്ചുകളും സ്റമ്പിംഗ് അവസരങ്ങളും കളഞ്ഞു കുളിച്ച വിക്കറ്റ് കീപ്പര്‍ ഇംഗ്ലണ്ടിനെ നന്നായി സഹായിച്ചു. കുംബ്ലെയും ഒരു ക്യാച്ച് നഷ്ടപ്പെടുത്തി. അധികം റണ്‍സ് നേടിയില്ലെങ്കിലും ഇംഗ്ലണ്ടിന്റെ പിന്‍നിര ബാറ്റ്സ്മാന്‍മാര്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ എളുപ്പം കീഴടങ്ങാന്‍ ഒരുക്കമായിരുന്നില്ല.

ഇംഗ്ലണ്ടിനു വേണ്ടി ഫോസ്റര്‍ 116 പന്തില്‍ നിന്നും 40 റണ്‍സെടുത്ത് വൈറ്റിനു മികച്ച പിന്തുണ നല്‍കി. ഫോസ്ററെ പുറത്താക്കാന്‍ സച്ചിനെടുത്ത ക്യാച്ച് ക്രിക്കറ്റ് പ്രേമികള്‍ ഏറെക്കാലം ഓര്‍ക്കും. മിഡ് വിക്കറ്റില്‍ നിന്നും കായികാഭ്യാസിയുടെ മെയ്വഴക്കത്തോടെ പന്തില്‍ പറന്നു വീണ സച്ചിന്‍ ഇന്ത്യയുടെ ഫീല്‍ഡിംഗ് പാപങ്ങള്‍ കഴുകിക്കളഞ്ഞു.

മറുപടി ബാറ്റിംഗാരംഭിച്ച ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെടുത്തു. കളി നിര്‍ത്തുമ്പോള്‍ അഞ്ചു റണ്‍സോടെ ദ്രാവിഡും രണ്ടു റണ്‍സോടെ സച്ചിനും ക്രീസിലുണ്ട്. ദാസ് 41 റണ്‍സിനും ദാസ്ഗുപ്ത 17റണ്‍സിനും പുറത്തായി. ഇംഗ്ലണ്ടിനു വേണ്ടി ഫ്ലിന്റോഫും ഗെയിലും ഓരോ വിക്കറ്റു വീതം വീഴ്തി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+