Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്ക്ക് വിജയം357 റണ്‍സ് അകലെ

അഹമ്മദാബാദ് : ടെസ്റിന്റെ അഞ്ചാം ദിനം ആവേശകരമാകുമെന്നുറപ്പ്. തൊണ്ണൂറോവര്‍ ബാക്കിയിരിക്കെ ഇന്ത്യയ്ക്കു ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; കൈയിലുളളത് പത്തു വിക്കറ്റും. ഗാംഗുലിയും സംഘവും വെല്ലുവിളിയേറ്റെടുത്താല്‍ സര്‍ദാര്‍ പട്ടേല്‍ സ്റേഡിയം നിറഞ്ഞു കവിയുന്ന കാണികള്‍ക്ക് ശനിയാഴ്ച ബാറ്റിംഗ് വിരുന്നാസ്വദിക്കാം.

ഹര്‍ബജനായിരുന്നു ഇന്നത്തെ ഇന്ത്യന്‍ ഹീറോ. 30.2 ഓവറില്‍ 71 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ്. ഒന്നാമിന്നിംഗ്സ് ഹീറോഅനില്‍ കുംബ്ലെ മൂന്നു വിക്കറ്റു നേടി മികച്ച പിന്തുണ നല്‍കിയപ്പോള്‍ ഇംഗ്ലണ്ട് 257 റണ്‍സിനു പുറത്തായി. ആകെ ലീഡ് 373 റണ്‍സ്.

202 പന്തില്‍ 92 റണ്‍സ് നേടിയ മാര്‍ക്ക് ബുച്ചറാണ് ഇംഗ്ലണ്ടിന്റെ ടോപ്സ്കോറര്‍. 50 റണ്‍സ് നേടിയ ക്യാപ്റ്റന്‍ നാസര്‍ ഹുസൈനും 31 റണ്‍സെടുത്ത മൈക്കേല്‍ വോഗനുമാണ് ഇന്ത്യന്‍ സ്പിന്നര്‍മാരെ ഫലപ്രദമായി ചെറുത്ത മറ്റു ബാറ്റ്സ്മാന്മാര്‍. രാംപ്രകാശ് 18ഉം വൈറ്റ് 19ഉം റണ്‍സെടുത്ത് പുറത്തായി.

കളി നിര്‍ത്തുമ്പോള്‍ ശിവസുന്ദര്‍ ദാസ് 11റണ്‍സോടെയും ദാസ്ഗുപ്ത ആറു റണ്‍സോടെയും ക്രീസിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+