Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെസ്റ് സമനിലയില്‍

അഹമ്മദാബാദ് : ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ് സമനിലയില്‍ കലാശിച്ചു. അവസാനദിനമായ ഡിസംബര്‍ 15ശനിയാഴ്ച കളിതീരുമ്പോള്‍ ഇന്ത്യ മൂന്നുവിക്കറ്റിന് 198 എന്ന നിലയിലായിരുന്നു. 26 റണ്‍സോടെ ദ്രാവിഡും 16റണ്‍സോടെ ഗാംഗുലിയും ആയിരുന്നു ക്രീസില്‍.

357റണ്‍സ് എന്ന വിജയലക്ഷ്യവുമായി ശനിയാഴ്ച ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിജയത്തിനെന്നതിലുപരി, സമനിലയ്ക്കുവേണ്ടി പൊരുതുകയായിരുന്നു. അതുകൊണ്ട് തന്നെ ടെസ്റിന് പ്രതീക്ഷിച്ചിരുന്ന ആവേശം ഉണ്ടായില്ല.

ഓപ്പണര്‍മാരായ ദാസ്ഗുപ്തയും ശിവ്സുന്ദര്‍ദാസും കരുതലോടെയാണ് കളിച്ചത്. വേഗത്തില്‍ റണ്‍സെടുക്കുക എന്നതിലുപരി വിക്കറ്റ് കളഞ്ഞുകുളിക്കാതെ നോക്കാന്‍ ഇരുവരും ശ്രദ്ധിച്ചു. സ്കോര്‍ 119 റണ്‍സില്‍ നില്ക്കുമ്പോഴാണ് ശിവ്സുന്ദര്‍ ദാസ് റണ്ണൗട്ടായി. അപ്പോഴേക്കും ഇന്ത്യ ഭദ്രമായ തുടക്കമിട്ടുകഴിഞ്ഞിരുന്നു. അധികം വൈകാതെ സ്കോര്‍ 124റണ്‍സിലെത്തിയപ്പോള്‍ ദീപ് ദാസ് ഗുപ്തയും പുറത്തായി. ഡോസന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബുച്ചറായിരുന്നു ക്യാച്ചെടുത്തത്.

പിന്നീട് വന്ന രാഹുല്‍ദ്രാവിഡും സച്ചിന്‍ ടെണ്ടുല്‍ക്കറും ചേര്‍ന്ന് ഇന്ത്യയുടെ സമനില ഉറപ്പാക്കി. സച്ചിന്‍ വേഗത്തില്‍ റണ്‍സ് ചേര്‍ക്കുമ്പോള്‍ ദ്രാവിഡ് മറുതലയ്ക്കല്‍ ഭദ്രമായ പിന്തുണനല്കി. സ്കോര്‍ 168റണ്‍സിലെത്തിയപ്പോഴാണ് സച്ചിന്‍ പുറത്തായത്. ഡോസന്റെ പന്തില്‍ വോഗനാണ് സച്ചിനെ പിടിച്ചുപുറത്താക്കിയത്. കളിയവസാനിക്കാന്‍ ഏതാനും ഓവറുകള്‍ ബാക്കിയുള്ളപ്പോള്‍.

തുടര്‍ന്ന് വന്ന സൗരവും റണ്ണെടുക്കാന്‍ അത്രതാല്പര്യം കാട്ടിയില്ല. ഇംഗ്ലണ്ടിന്റെ സി. വൈറ്റാണ് മാന്‍ ഓഫ് ദി മാച്ച്. മൂന്നു ടെസ്റുകളുള്ള ഈ പരമ്പരയില്‍ ഇപ്പോള്‍ ഇന്ത്യ 1-0ന് മുന്നിലാണ്. മൂന്നാമത്തേതും അവസാനത്തേതുമായ ടെസ്റ് ഡിസംബര്‍ 19ന് ബാംഗ്ലൂരില്‍ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+