മുന്നൂറ് തികയ്ക്കാന്‍ കുംബ്ലെ
ബാംഗ്ലൂര്‍ : എല്ലാ കണ്ണുകളും കുംബ്ലെയിലാണ്. 300 വിക്കറ്റു തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ സ്പിന്നറാകാന്‍ അനില്‍ കുംബ്ലെയ്ക്ക് ഇനി വേണ്ടത് ഒരു വിക്കറ്റ്. കളിച്ചു വളര്‍ന്ന കളത്തില്‍ത്തന്നെ ആ നേട്ടം കൊയ്യാന്‍ ലെിയ്ക്കു കഴിയുമെന്നതില്‍ ആരാധകര്‍ക്ക് സംശമില്ല.
65 ടെസ്റുകളില്‍ നിന്നായി 299 വിക്കറ്റുകളാണ് കുംബ്ലെ നേടിയത്. ചിന്നസ്വാമി സ്റേഡിയത്തില്‍ ഒരു വിക്കറ്റു കൂടി വീഴ്തിയാല്‍ കപില്‍ദേവിനു ശേഷം 300 ക്ലബില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ കളിക്കാരന്‍ കുംബ്ലെയാവും. 11 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്ററിലായിരുന്നു ഈ ഇന്ത്യന്‍ ലെഗ് സ്പിന്നറുടെ അരങ്ങേറ്റവും.
ചുമലിലെ പരുക്കിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തോളം കളത്തില്‍ നിന്നും വിട്ടു നിന്ന കുംബ്ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് വീണ്ടും ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെ ഒന്നാം ടെസ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച് മാന്‍ ഓഫ് ദി മാച്ചും സ്വന്തമാക്കിയിരുന്നു.












Click it and Unblock the Notifications