ഇംഗ്ലണ്ട് 6 ന് 255
ബാംഗ്ലൂര്‍ : മൂന്നാം ടെസ്റിലെ ആദ്യ ദിനത്തില്‍ ഇംഗ്ലണ്ടിന് മോശപ്പെട്ട തുടക്കം. കളിയവസാനിക്കുമ്പോള്‍ അവര്‍ 86 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെടുത്തു. 30 റണ്ണോടെ വൈറ്റും 14 റണ്ണോടെ ഫോസ്ററും ക്രീസിലുണ്ട്.
കുംബ്ലെ മുന്നൂറു തികച്ചില്ല
ഇന്ത്യയും അനില്‍ കുംബ്ലെയും കാത്തിരുന്ന നേട്ടവും ചിന്നസ്വാമിസ്റേഡിയത്തില് യാഥാര്‍ത്ഥ്യമായില്ല. 22 ഓവര്‍ പന്തെറിഞ്ഞ കുംബ്ലെയ്ക്ക് വിക്കറ്റൊന്നും കിട്ടിയില്ല. ശ്രീനാഥും ശരണ്‍ദീപ് സിംഗും രണ്ടു വിക്കറ്റു വീതം വീഴ്തി.
രാവിലെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് തുടക്കം തന്നെ പിഴച്ചു. എട്ടു റണ്ണെടുത്ത ബാറ്റ്സ്മാന് ട്രെസ്ക്കോത്തിക്കിനെ ശ്രീനാഥ് ലക്ഷ്മണിന്റെ കൈകളിലെത്തിച്ചു. 27 റണ്‍സെടുത്ത ബുച്ചറെ ദ്രാവിഡ് റണ്ണൗട്ടാക്കിയപ്പോള്‍ സന്ദര്‍ശകര്‍ രണ്ടിന് 68 എന്ന നിലയിലായി. അഞ്ചു ഫോറും ഒരുസിക്സുമടിച്ച് നന്നായി തുടങ്ങിയ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന് ശ്രീനാഥിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് പിടി കൊടുത്തതോടെ സ്കോര്‍ മൂന്നിന് 93.
വോഗനും രാംപ്രകാശും ചേര്‍ന്ന നാലാം വിക്കറ്റ് സഖ്യമാണ് വന്‍തകര്‍ച്ചയില്‍ നിന്നും ഇംഗ്ലണ്ടി നെ കരകയറ്റിയത്. വോഗന് 64ഉം രാംപ്രകാശ് 58 ഉം റണ്‍സ് നേടി. വോഗന് പുറത്തായ രീതി ക്രിക്കറ്റിന്റെ ജനയിതാക്കളായ ഇംഗ്ലണ്ടുകാര്‍ക്ക് എന്നും നാണക്കേടായിരിക്കും. താഴെ വീണ പന്തിനെ കൈകൊണ്ടെടുത്തതിനാണ് വോഗന് പുറത്തായത് . മുമ്പ് ഇന്ത്യയുടെ മോഹീന്ദര്‍ അമര്‍നാഥും ഇതേ രീതിയില്‍ പുറത്തായിട്ടുണ്ട്.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications