ഇന്ത്യ പരുങ്ങുന്നു; മൂന്നിന് 99
ബാംഗ്ലൂര്‍ : മൂന്നാം ടെസ്റിലെ രണ്ടാം ദിവസമായ വ്യാഴാഴ്ച ഇന്ത്യയ്ക്ക് മോശപ്പെട്ട ദിവസമായിരുന്നു. 43ഓവര്‍ ബാറ്റ് ചെയ്തപ്പോഴേക്കും ഇന്ത്യയ്ക്ക് മൂന്നുവിക്കറ്റുകളാണ് നഷ്ടമായത്. ടെണ്ടുല്‍ക്കറുടെ ബലത്തിലാണ് ഇന്ത്യ ഒരു വലിയതകര്ച്ചയില് നിന്നും പിടിച്ചുനിന്നത്.
നേരത്തെ 336റണ്‍സിന് ഇംഗ്ലണ്ടിന്റെ ഒന്നാംഇന്നിംഗ്സ് അവസാനിച്ചു. ആറ് വിക്കറ്റിന് 255 റണ്‍സ് എന്നനിലയില്‍ വ്യാഴാഴ്ച ബാറ്റിംഗാരംഭിച്ച ഇംഗ്ലണ്ടിന്റെ ഫോസ്ററാണ് അല്പം ചെറുത്തുനിന്നത്. 47റണ്‍സെടുത്ത ഫോസ്ററെ ശ്രീനാഥ് ദാസ്ഗുപ്തയുടെ കൈകളിലെത്തിച്ചതോടെ ഇംഗ്ലണ്ടിന്റെ അവസാനവിക്കറ്റുകള്‍ അതിവേഗം വീണു.
മറുപടി ബാറ്റിംഗാരംഭിച്ച ഇന്ത്യ ഇംഗ്ലണ്ടിന്റെ പേസ് ബൗളര്‍മാര്‍ക്കുമുന്നില്‍ പരുങ്ങുകയായിരുന്നു. ഓപ്പണര്‍ ദാസ് ഗുപ്ത ആദ്യം പൂജ്യനായി മടങ്ങി. ഫ്ലിന്റോഫിന്റെ പന്തില്‍ ട്രെസ്കോത്തിക്ക് ക്യാച്ചെടുക്കുകയായിരുന്നു. പിന്നീട് വന്ന വി.വി.എസ്. ലക്ഷ്മണിനും ഫ്ലിന്റോഫ് അന്തകനായി. 12റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഫ്ലിന്റോഫിന്റെ ഏറില്‍ ലക്ഷ്മണിന്റെ കുറ്റി തെറിക്കുകയായിരുന്നു. അപ്പോള്‍ സ്കോര്‍ രണ്ടിന് 22.
തുടര്‍ന്ന് ടെണ്ടുല്‍ക്കറും ദീപ്ദാസ്ഗുപ്തയും ചേര്‍ന്ന് സാവധാനത്തില്‍ ഇന്ത്യയെ കരകയറ്റാന്‍ ശ്രമം തുടങ്ങി. ടെണ്ടുല്‍ക്കറും ദീപ്ദാസ്ഗുപ്തയും പലപ്പോഴും ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കുമുന്നില്‍ പതറി. എങ്കിലും 103 പന്തില്‍ നിന്നും ടെണ്ടുല്‍ക്കര്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കി. 28റണ്‍സെടുത്ത് നില്ക്കുമ്പോള് ദീപ്ദാസ്ഗുപ്ത ഫിന്റോഫിന് കീഴടങ്ങി. ഫ്ലിന്റോഫിന്റെ ഓഫ് സൈഡ് പന്ത് കളിക്കുന്നതിനിടയില്‍ ദീപ്ദാസ്ഗുപ്തയുടെ ബാറ്റില്‍ തട്ടി ഓഫ്സ്റംമ്പ് തെറിക്കുകയായിരുന്നു.
കളിനിര്‍ത്തുമ്പോള്‍ 50റണ്‍സെടുത്ത സച്ചിനും ഒരു റണ്ണോടെ ദ്രാവിഡും ബാറ്റ് ചെയ്യുകയാണ്. വെളിച്ചക്കുറവുമൂലം കളി നേരത്തെ നിര്‍ത്തി.
കുംബ്ലെ 300 വിക്കറ്റ് തികച്ചതാണ് ഇന്നത്തെ കളിയുടെ വിശേഷം. ഒരേയൊരു വിക്കറ്റേ കുംബ്ലെയ്ക്ക് ലഭിച്ചുള്ളൂവെങ്കിലും ജന്മനാട്ടിലെ പിച്ചില്‍ 300 വിക്കറ്റ് തികയ്ക്കുകയെന്ന കുംബ്ലെയുടെ മോഹം സഫലമായി. ഹൊഗാര്ഡിനെ വിക്കറ്റിനുമുന്നില്‍ കുടുക്കിക്കൊണ്ടാണ് കുംബ്ലെ തന്റെ 300ാം വിക്കറ്റ് കൊയ്തത്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications