സ്റീവ് വോയ്ക്ക് പിഴ
മെല്‍ബണ്‍ : അമ്പയറെ ധിക്കരിച്ച ആസ്ത്രേലിയന്‍ ക്യാപ്റ്റന് പിഴ ശിക്ഷ. ദക്ഷിണാഫ്രിക്കയുമായുളള രണ്ടാം ടെസ്റിലാണ് സ്റീവ് വോ അമ്പയറുടെ തീരുമാനം അംഗീകരിക്കാന്‍ വിസമ്മതിച്ച് കുറച്ചു നേരം ക്രീസില്‍ നിന്നത്. മാച്ച് ഫീസിന്റെ 50 ശതമാനമായ 2300 ഡോളര്‍ പിഴയൊടുക്കാന്‍ റഫറി രഞ്ജന്‍ മെഡുഗലെ വിധിച്ചു.
മുതിര്‍ന്ന കളിക്കാരനെന്ന നിലയില്‍ സ്റീവ് ഉത്തരവാദിത്വത്തോടെ ക്രീസില്‍ പെരുമാറണമെന്ന് റഫറി ഓര്‍മ്മിപ്പിച്ചു. അമ്പയറുടെ റണ്ണൗട്ട് തീരുമാനമാണ് സ്റീവിനെ കുഴച്ചത്. അതിവേഗത്തില്‍ സിംഗിളെടുക്കാന്‍ തുനിഞ്ഞ വോയെ ഗിബ്സ് റണ്ണൗട്ടാക്കുകയായിരുന്നു. തീരുമാനം മൂന്നാം അമ്പയര്‍ക്ക് വിടാതെ ഡാരില്‍ ഹെയര്‍ ഉടന്‍ ഔട്ട് വിധിച്ചു. പ്രതിഷേധം പ്രകടിപ്പിച്ച സ്റീവ് ഏറെ നേരം ക്രീസില്‍ തുടര്‍ന്നു.
ഐസിസി പെരുമാറ്റച്ചട്ടത്തിലെ സി3 വകുപ്പ് ലംഘിച്ചുവെന്നാണ് വോയ്ക്കെതിരെയുളള ആരോപണം. അമ്പയര്‍മാരുടെ തീരുമാനം അന്തിമമാണെന്നും അതിനോട് കളിക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കരുതെന്നും സി3വകുപ്പില്‍ പറയുന്നു.












Click it and Unblock the Notifications