മത്സരം മികച്ച അനുഭവം : ടിനു
കൊച്ചി : കൂടുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ഏകദിന ടീമിലും ഇടം തേടാന്‍ ശ്രമിക്കുമെന്ന് ടിനു യോഹന്നാന്‍.
ഇംഗ്ലണ്ടുമായുളള മത്സരം മികച്ച അനുഭവമായിരുന്നുവെന്നും ടിനു പറഞ്ഞു. ജന്മനാട്ടില്‍ തിരിച്ചെത്തിയ ശേഷം ഡിസംബര്‍ 30 ഞായറാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ഇന്ത്യയുടെ പുതിയ ഫാസ്റ് ബൗളിംഗ് വിസ്മയം.
ടീമിലെ എല്ലാവരും നിറഞ്ഞ പ്രോത്സാഹനമാണ് നല്‍കിയത്. ലൈനും ലെങ്തും സൂക്ഷിക്കാന്‍ ശ്രീനാഥില്‍ നിന്നും വിലപ്പെട്ട ഉപദേശങ്ങള്‍ ലഭിച്ചു. കഠിന പരിശ്രമത്തിലൂടെ ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ ശ്രമിക്കും.
ഇന്ത്യയ്ക്കു വേണ്ടി പന്തെറിയുമ്പോള്‍ ആദ്യം പരിഭ്രമമുണ്ടായിരുന്നു. എന്നാല്‍ ആദ്യ വിക്കറ്റ് കിട്ടിയതോടെ ആത്മവിശ്വാസമായി. ടീമില്‍ മൂന്നു സ്പിന്നര്‍മാര്‍ വേണമെന്ന ടീം മീറ്റിംഗ് തീരുമാനപ്രകാരമാണ് ബാംഗ്ലൂരില്‍ തനിക്കു കളിക്കാന്‍ കഴിയാതിരുന്നതെന്ന് ടിനു പറഞ്ഞു.












Click it and Unblock the Notifications