ടിനുവിന് സമ്മാനങ്ങള്‍ പ്രവഹിക്കുന്നു
തിരുവനന്തപുരം : ടിനു യോഹന്നാന് പാരിതോഷികങ്ങള്‍ പ്രവഹിക്കുകയാണ്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ വകത ഒരു ലക്ഷം രൂപയ്ക്കു പുറമേ മാതഭൂമി സ്പോര്‍ട്ട്സ് മാസികയുടെ വക ഒരു ലക്ഷം രൂപയും ടിനുവിന് ലഭിക്കും.
നാട്ടിലേയ്ക്ക് തിരിച്ചെത്തിയ ടിനുവിനെ കാത്തിരുന്ന പുതു വര്‍ഷ സമ്മാനം കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ വക സമ്മാനമാണ്. കേരളീയര്‍ക്ക് അസാദ്ധ്യമെന്നു കരുതിയ നേട്ടം കൈവരിച്ചതിനാണ് സമ്മാനം നല്‍കന്നതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എസ്.കെ.നായര്‍ പറഞ്ഞു.
ഒരോ വര്‍ഷവും കായിക രംഗത്ത് മികവു പുലര്‍ത്തുന്നവര്‍ക്കാണ് മാതൃഭൂമി സ്പോര്‍ട്ട്സ് മാസിക അവാര്‍ഡ് നല്‍കുന്നത്. 1,00,001 രൂപയും കീര്‍ത്തി മുദ്രയും സമ്മാനിക്കും. കേരളത്തില്‍ സ്പോര്‍ട്സ് രംഗത്തു നല്കുന്ന ഏറ്റവും വലിയ അവാര്‍ഡാണിത്. നേരത്തെ ബിപിഎല്ലിന്റെ വക ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് ടിനുവിന് ബാംഗ്ലൂരില്‍ നടന്ന ചടങ്ങില്‍ നല്കിയിരുന്നു.












Click it and Unblock the Notifications