പാനല്‍ : ഇന്ത്യയുടെ നിര്‍ദ്ദേശം ഐസിസി തളളി
ലണ്ടന്‍ : ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ച് മൈക്ക് ഡെന്നിസ് വിവാദമന്വേഷിക്കാന്‍ ഐസിസി മൂന്നംഗ പാനലിന് രൂപം നല്‍കി. ദക്ഷിണാഫ്രിക്കയുടെ ജസ്റിസ് എ.എല്‍.സാച്ചസ് അദ്ധ്യക്ഷനായ പാനലില്‍ പാകിസ്താന്റെ മജീദ് ഖാന്‍, ആസ്ട്രേലിയയുടെ ആന്‍ഡ്രൂ ഹില്‍ഡിച്ച് എന്നിവരുണ്ടാകും.
ഇമ്രാന്‍ഖാനെയും റിച്ചി ബനാഡിനെയും പാനലില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ക്ക് സാങ്കേതിക കാരണങ്ങളാല്‍ ക്ഷണം സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് ഐസിസി പറയുന്നു. ഈ നടപടി പുതിയ ഏറ്റുമുട്ടലിനും വിവാദത്തിനും വഴിതുറന്നിരിക്കുകയാണ്. പ്രസ്തുത നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചന നല്‍കി. ഔദ്യോഗികമായി അറിയിപ്പു ലഭിച്ചതിനു ശേഷം പ്രതികരിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് ഡാല്‍മിയ പറഞ്ഞു.
ധാരണപ്രകാരം പാനല്‍ രൂപീകരിക്കുന്നതിനു മുമ്പ് ബിസിസിഐയുമായി ചര്‍ച്ച ചെയ്തതായി ഐസിസി പ്രസിഡന്റ് മാല്‍ക്കം ഗ്രേ ലണ്ടനില്‍ പ്രസ്താവിച്ചു. എന്നാല്‍ അവര്‍ സമര്‍പ്പിച്ച പാനലിലെ അംഗങ്ങളായ ഇമ്രാന്‍ ഖാനും റിച്ചി ബനാഡിനും വ്യക്തിപരവും ബിസിനസ് സംബന്ധവുമായ കാരണങ്ങളാല്‍ പാനലുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി.
ഐസിസിയുടെ തീരുമാനത്തില്‍ അഭിപ്രായ വ്യത്യാസമുളളതായി ഡാല്‍മിയ രണ്ട് ദിവസം മുമ്പ് പ്രസ്താവിച്ചിരുന്നു. ഇരു കൂട്ടരും തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നതിനാല്‍ അഞ്ചാഴ്ചയായി തീരുമാനം വൈകുകയായിരുന്നു.
മൈക്ക് ഡെന്നിസ് വിധിച്ച ശിക്ഷാ നടപടികള്‍ ഒരു കാരണവശാലും കമ്മീഷന്‍ പുനപരിശോധിക്കില്ലെന്ന് ഐസിസി ആവര്‍ത്തിച്ചു വ്യക്തമാക്കി. മാച്ച് റഫറി നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നു മാത്രമാണ് കമ്മിഷന്‍ പരിശോധിക്കുക.












Click it and Unblock the Notifications