400 ന്റെ തിളക്കവുമായി മുത്തയ്യാ മുരളീധരന്‍
കൊളംബോ : ഏറ്റവും കുറഞ്ഞ ടെസ്റുകളില്‍ നിന്നും 400 വിക്കറ്റു വീഴ്തുന്ന ഏറവും പ്രായം കുറഞ്ഞ ബൗളറെന്ന ബഹുമതി ഇനി ശ്രീലങ്കയുടെ മുത്തയ്യാ മുരളീധരന്. സിംബാബ്വെയുടെ ഹെന്‍ട്രി ഒലെംഗോയെ ആദ്യ പന്തില്‍ പുറത്താക്കിയാണ് മുരളി ഈ നേട്ടം കൈവരിച്ചത്. ഇതോടെ 400 വിക്കറ്റു വീഴ്തുന്ന ഏഴാമത്തെ ബൗളറായി ഈ 29കാരന്‍.
72-ാം ടെസ്റിലാണ് മുരളി 400 വിക്കറ്റു നേടിയത്. 80 ടെസ്റില്‍ നിന്നും 400 തികച്ച ന്യൂസിലാന്‍ഡിന്റെ റിച്ചാര്‍ഡ് ഹാഡ്ലിയുടെ പേരിലായിരുന്നു വേഗത്തില്‍ 400 തികച്ചതിന്റെ റിക്കാര്‍ഡ്.
31 വയസില്‍ 400 വിക്കറ്റു നേടിയ ആസ്ട്രേലിയയുടെ ഷെയിന്‍ വാണായിരുന്നു 400-ാം ക്ലബിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ താരം. ഈ റിക്കാര്‍ഡും മുരളി സ്വന്തമാക്കി. ശ്രീലങ്കയുടെ 418 റണ്‍സിനു മറുപടിയായി സിംബാബ്വെ 236 റണ്‍സ് നേടുന്നതിനിടയില്‍ എല്ലാവരും പുറത്തായി. 67 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റു വീഴ്തിയ മുരളി തന്നെയാണ് ബൗളിംഗില്‍ തിളങ്ങിയത്.












Click it and Unblock the Notifications