ഇന്ത്യയ്ക്ക് 22 റണ്‍സ് ജയം
കൊല്‍ക്കത്ത: നാടകീയത മുറ്റിനിന്ന പരമ്പരയിലെ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് 22 റണ്‍സ് ജയം. ഒരു ഘട്ടത്തില്‍ വിജയത്തിലേക്കടുക്കുകയാണെന്ന് തോന്നിച്ച ഇംഗ്ലണ്ട് അവസാന ഘട്ടത്തില്‍ ഇന്ത്യയ്ക്കു മുന്നില്‍ കീഴടങ്ങി.
50 ഓവറില്‍ എട്ടിന് 281 റണ്‍സെടുത്ത ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് 44 ഓവറില്‍ 259 റണ്‍സിന് എല്ലാവരും പുറത്തായതോടെ അവസാനിക്കുകയായിരുന്നു. ആറു മത്സരങ്ങളുള്ള പരമ്പരയില്‍ ഇതോടെ ഇന്ത്യ 1-0ന് മുന്നിലായി.
ശ്രീനാഥിന്റെ ആദ്യ പന്തില്‍ തന്നെ ആദ്യവിക്കറ്റ് വീഴുകയും ആദ്യത്തെ നാല് ഓവറുകളില്‍ ബാറ്റിംഗ് ഇഴയുകയും ചെയ്തപ്പോള്‍ ഇംഗ്ലണ്ടില്‍ നിന്ന് ഗംഭീരമായ ഒരു പ്രകടനം പ്രതീക്ഷിച്ചതായിരുന്നില്ല. എന്നാല്‍ അഗാര്‍ക്കറിന്റെ ഓവറില്‍ ലൈഫ് കിട്ടിയ മാര്‍ക്കസ് ട്രെസ്കോത്തിക്കിന്റെ (121) സ്ഥൈര്യമാര്‍ന്ന ബാറ്റിംഗ് ഇംഗ്ലണ്ടിനെ മികച്ച നിലയില്‍ എത്തിച്ചു. എന്നാല്‍ മധ്യനിര ബാറ്റ്സ്മാന്മാര്‍ക്കും വാലറ്റക്കാര്‍ക്കും അത് മുതലെടുക്കാനാവാതെ പോയത് ഇന്ത്യയ്ക്ക് ഒരു വിജയം സമ്മാനിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു വേണ്ടി ദിനേശ് മോംഗിയയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. വണ്‍ഡൗണ്‍ ആയിറങ്ങിയ മോംഗിയ 71 റണ്‍സെടുത്തു. ഓപ്പണര്‍മാരായ സൗരവ് ഗാംഗുലിയും (42) സച്ചിന്‍ ടെണ്ടുല്‍ക്കറും (36) നല്ല തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്.
ട്രെസ്കോത്തിക്ക് ആണ് മാന്‍ ഒഫ് ദമാച്ച്.












Click it and Unblock the Notifications