രണ്ടാം ഏകദിനം ഇംഗ്ലണ്ടിന്
കട്ടക്ക് : രണ്ടാം ഏകദിനത്തില്‍ വിജയം ഇംഗ്ലണ്ടിനൊപ്പം. അവസാനം വരെ പൊരുതിയ ഇന്ത്യ 16 റണ്‍സിന് പരാജയം സമ്മതിച്ചു.
ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് ഏഴു വിക്കറ്റിന് 250 റണ്‍സ് നേടി. ശ്രീനാഥ് ബൗളിംഗില്‍ 200 വിക്കറ്റ് തികച്ചു. ഇന്ത്യ 234 റണ്‍സെടുക്കുന്നതിനിടയില്‍ എല്ലാവരും പുറത്തായി.
45 റണ്‍സെടുത്ത് നില്ക്കെ നിര്‍ഭാഗ്യകരമാം സച്ചിന്‍ റണ്ണൗട്ടായതാണ് ഇന്ത്യന്‍ ബാറ്റിംഗിന്റെ താളം തെറ്റിച്ചത്. അതുവരെ ഒരു വിക്കറ്റിന് 99 റണ്‍സ് എന്ന ഭദ്രമായ നിലയിലായിരുന്നു ഇന്ത്യ. ഒരര്‍ത്ഥത്തില്‍ റണ്ണൗട്ടുകളായിരുന്നു ഇന്ത്യയുടെ ശാപം. മൂന്നുപേരാണ് റണ്ണൗട്ടായത്.
പക്ഷെ പതിവിന് വിപരീതമായി ഇന്ത്യന്‍ബാറ്റ്സ്മാന്‍മാര്‍ അവസാനം വരെ പൊരുതിയെന്നതാണ് ഇന്നത്തെ പ്രത്യേകത. മൂന്നാം ഏകദിനം ചെന്നൈയില്‍ ജനവരി 25 വെള്ളിയാഴ്ച മൂന്നാം ഏകദിനം നടക്കും. രണ്ട് എകദിനമത്സരം ഇരുടീമുകളും ഓരോ മത്സരങ്ങള്‍ ജയിച്ച് 1-1 സമനിലയിലാണ്.












Click it and Unblock the Notifications