ചെന്നൈ യുദ്ധം നയിക്കാന്‍ കുംബ്ലെ
ചെന്നൈ : മസില്‍ വേദനയെത്തുടര്‍ന്ന് സൗരവ് ഗാംഗുലി ചെന്നൈ ഏകദിനത്തില്‍ നിന്ന് പിന്മാറി. പകരം അനില്‍ കുംബ്ലെ ഇന്ത്യയെ നയിക്കും. രാവിലെ ചേര്‍ന്ന സെലക്ടര്‍മാരുടെ യോഗമാണ് ഏറ്റവും സീനിയര്‍ കളിക്കാരനായ കുംബ്ലെയെ നായകനായി നിയോഗിച്ചത്.
ആള്‍ റൗണ്ടര്‍ സഞ്ജയ് ബങ്കാര്‍ ഗാംഗുലിയ്ക്കു പകരം ടീമിലെത്തും. വീരേന്ദ്ര സെവാഗാവും സച്ചിനൊപ്പം ഓപ്പണ്‍ ചെയ്യുന്നത്.
നെറ്റിലെ പരിശീലനത്തിനിടയിലാണ് ഗാംഗുലിയ്ക്ക് പിന്‍കാലിലെ മസിലിന് വേദന അനുഭവപ്പെട്ടത്. പരിശോധനയില്‍ പരിക്ക് ഗുരുതരമല്ലെന്ന് തെളിഞ്ഞെങ്കിലും ഗാംഗുലി പിന്‍മാറുകയായിരുന്നു.












Click it and Unblock the Notifications