ഇന്ത്യ ഒരുവിധം ജയിച്ചു
ചെന്നൈ : സ്വപ്നതുല്യമായ തുടക്കത്തിനു ശേഷം ഇന്ത്യ മൂന്നാം ഏകദിനം ഒരുവിധം ജയിച്ചു. ഗഫിനെയും ഹൊഗാര്‍ഡിനെയും സചിനും സേവാഗും കൂടി ഗ്രൗണ്ടിനു ചുറ്റും അടിച്ചു പറത്തി ഒന്നാന്തരം തുടക്കമാണ് ഇന്ത്യയ്ക്കു നല്‍കിയത്. വിക്കറ്റു പോകാതെ 107 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നും ശേഷിച്ച 108 റണ്‍സെടുക്കാന്‍ ഇന്ത്യ പാടുപെടുന്നതു കണ്ട് നാസര്‍ ഹുസൈന്‍ ഉളളില്‍ ചിരിച്ചിരിക്കും.
അഗാര്‍ക്കറും കുബ്ലെയും ഹര്‍ബജനും കൂടി നന്നായി അദ്ധ്വാനിച്ച് ഇംഗ്ലണ്ടിനെ 217 റണ്‍സിനു പുറത്താക്കി. മികച്ച ലൈനില്‍ പന്തെറിഞ്ഞ അഗാര്‍ക്കര്‍ 34 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് നേടി. 43 റണ്‍സെടുത്ത മൈക്കേല്‍ വോഗനാണ് അവരുടെ ടോപ്പ് സ്കോറര്‍.
തുടര്‍ന്ന് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. സചിന്‍ 68ഉം സെവാഗ് 51ഉം റണ്‍സ് നേടി. സചിനാണ് കളിയിലെ കേമന്‍.












Click it and Unblock the Notifications