വി. വി. എസ് ലക്ഷ്മണ്‍ ടീമിനു പുറത്ത്
ദില്ലി : അവസാന ഏകദിനങ്ങളില്‍ നിന്നും വി. വി. എസ് ലക്ഷ്മണ്‍ പുറത്ത്. ഫോം കണ്ടെത്താനാകാതെ വിഷമിക്കുന്ന ലക്ഷ്മണിനെ ഒഴിവാക്കി പകരം മുഹമ്മദ് കൈഫിനെ ടീമില്‍ ഉള്‍പ്പെടുത്തി.
ആസ്ട്രേലിയയ്ക്കെതിരെയുളള കൊല്‍ക്കൊത്ത ടെസ്റില്‍ നേടിയ 281 റണ്‍സാണ് ലക്ഷ്മണിന് ടീമില്‍ സ്ഥിരസ്ഥാനം നേടിക്കൊടുത്തത്. എന്നാല്‍ അതിനു ശേഷം ലക്ഷ്മണിന്റെ ബാറ്റിന് റണ്‍ വരള്‍ച്ചയായിരുന്നു. ഇടയ്ക്ക് കാല്‍മുട്ടിന് ശസ്ത്രക്രിയ വേണ്ടിവന്നതിനാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കളിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഏകദിന മത്സരങ്ങളില്‍ കളിച്ചെങ്കിലും മികച്ച സ്കോര്‍ നേടാനായില്ല.
ഇംഗ്ലണ്ടുമായുളള മത്സരങ്ങളിലും ലക്ഷ്മണ്‍ വേണ്ടത്ര തിളങ്ങിയില്ല. ഏകദിനങ്ങളിലും വന്‍ സ്കോറുകള്‍ ലക്ഷ്മണിനെ അകന്നു നിന്നു. 25, മൂന്ന്, 26 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ കളികളിലെ സ്ക്കോര്‍. ഫീല്‍ഡിംഗിലും ലക്ഷ്മണിന്റെ പ്രകടനത്തില്‍ സെലക്ഷന്‍ കമ്മിറ്റി തൃപ്തരല്ല. കൊല്‍ക്കൊത്ത ഏകദിനത്തില്‍ ലക്ഷ്മണിന്റെ പിഴവില്‍ നിന്നാണ് ട്രെസ്ക്കോത്തിക് സെഞ്ച്വറി നേടിയത്.












Click it and Unblock the Notifications