കൊച്ചിയില്‍ ഇന്ത്യാ-സിംബാബ്വെ ഏകദിനം
കൊച്ചി : ഇന്ത്യാ-സിംബാബ്വെ ഏകദിനത്തിന് നെഹ്രു അന്താരാഷ്ട്ര സ്റേഡിയം വേദിയാകും. മാര്‍ച്ച് 13ന്റെ മൂന്നാം ഏകദിനമാണ് കൊച്ചിയില്‍ നടക്കുക. രണ്ടു ടെസ്റുകളും അഞ്ച് ഏകദിനങ്ങളും സിംബാബ്വേ കളിക്കും.
ഒന്നാം ടെസ്റ് ഫിബ്രവരി 21 മുതല്‍ 25 വരെ നാഗ്പൂരില്‍ നടക്കും. രണ്ടാം ടെസ്റിന് ദില്ലിയാണ് വേദി. ഫിബ്രവരി 28 മുതല്‍ മാര്‍ച്ച് നാല് വരെ.
ഏകദിനത്തിന്റെ വേദികള്‍ ഇങ്ങനെയാണ്. മാര്‍ച്ച് ഏഴ് (ഫരീദാബാദ്), മാര്‍ച്ച് 10 (മൊഹാലി), മാര്‍ച്ച് 13 (കൊച്ചി), മാര്‍ച്ച് 16 (ഹൈദരാബാദ്), മാര്‍ച്ച് 19(ഗുവാഹട്ടി). സിംബാബ്വെ ടീം ഫിബ്രവരി രണ്ടിന് ഇന്ത്യയിലെത്തും.












Click it and Unblock the Notifications