ഗാംഗുലി തന്നെ ക്യാപ്റ്റന്‍
മുംബൈ: സിംബാബ്വേയ്ക്കെതിരായ പരമ്പരയില്‍ സൗരവ് ഗാംഗുലി തന്നെ ക്യാപ്റ്റന്റെ കുപ്പായമണിയും. ഫിബ്രവരി 13 ബുധനാഴ്ച മുംബൈയില്‍ കൂടിയ സെലക്ഷന്‍ കമ്മിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്.
ദക്ഷിണാഫ്രിക്കക്കെതിരെയും തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായി നടന്ന പരമ്പരയിലും മോശപ്പെട്ട ബാറ്റിംഗ് പ്രകടനത്തെ തുടര്‍ന്ന് ഗാംഗുലിയെ ക്യാപ്റ്റന്‍സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യത്തിന് ശക്തികൂടി വരികയായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന അവസാന ഏകദിനത്തില്‍ ഗാംഗുലിയുടെ മികച്ച ബാറ്റിംഗ് പ്രകടനം വിമര്‍ശകരുടെ വായടപ്പിച്ചു.
ഇന്ത്യയില്‍ പര്യടനത്തിനെത്തുന്ന സിംബാബ്വേയുമായി രണ്ടു ടെസ്റുകളും അഞ്ചു ഏകദിനമത്സരങ്ങളും ഒരു ത്രിദിനമാച്ചും കളിക്കും. ഈയാഴ്ച അവസാനത്തോടെ ഇന്ത്യ-സിംബാബ്വേ ക്രിക്കറ്റ് യുദ്ധം തുടങ്ങുകയായി.












Click it and Unblock the Notifications