ടിനു യോഹന്നാന്‍ ടീമില്‍
ദില്ലി: കേരളത്തിന്റെ ടിനു യോഹന്നാന്‍ വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍. സിംബാബ്വേയ്ക്കെതിരായ ഇന്ത്യന്‍ ടീമിലാണ് ടിനു യോഹന്നാനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ശ്രീനാഥിനും സഹീര്‍ഖാനുമൊപ്പം മൂന്നാം പേസ് ബൗളറുടെ സ്ഥാനത്തേക്ക് ടിനുയോഹന്നാനും ആശിഷ് നെഹ്റയും തമ്മിലായിരുന്നു മത്സരം. ഇംഗ്ലണ്ടിനെതിരെ കളിച്ച മത്സരങ്ങളിലെ മികച്ച പ്രകടനവും ബോര്‍ഡ് പ്രസിഡന്റ് ഇലവനുവേണ്ടി നന്നായി പന്തെറിഞ്ഞതും ടിനുവിനെ ടീമിലെടുക്കാന്‍ കാരണമായി.
ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമില്‍ നിന്നും ഒഴിവാക്കിയിരുന്ന വി.വി.എസ്. ലക്ഷമണ്‍, വിക്കറ്റ് കീപ്പര്‍ ദീപ് ദാസ് ഗുപ്ത എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തി. പരിക്കുഭേദമായതിനാല്‍ കളിക്കാന്‍ ശാരീരികക്ഷമത നേടിയെന്ന് പരിശോധനയില്‍ തെളിഞ്ഞതിനാല്‍ രാഹുല്‍ ദ്രാവിഡിനെയും ടീമില്‍ തിരിച്ചെടുത്തു.
ഫിബ്രവരി 21 വ്യാഴാഴ്ച നാഗ്പൂരില്‍ ആരംഭിക്കുന്ന ഇന്ത്യ- സിംബാബ്വേ ടെസ്റ് മത്സരത്തിലെ ഇന്ത്യന്‍ ടീം: സൗരവ് ഗാംഗുലി(ക്യാപ്റ്റന്‍)രാഹുല്‍ ദ്രാവിഡ്(വൈസ് ക്യാപ്റ്റന്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ്. ലക്ഷ്മണ്‍, ശിവ്സുന്ദര്‍ ദാസ്, വീരേന്ദര്‍ ഷെവാഗ്, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ്, ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍, ടിനു യോഹന്നാന്‍, ദീപ് ദാസ് ഗുപ്ത, സഞ്ജയ് ബംഗാര്‍, ശരണ്‍ദീപ് സിംഗ്.












Click it and Unblock the Notifications